Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരിപ്പൂര്‍ കേസ്: അര്‍ജുന്‍ ആയങ്കി കള്ളക്കടത്ത് ബുദ്ധികേന്ദ്രം; മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കും, പിടിമുറുക്കി കസ്റ്റംസ്

സാമൂഹികമാധ്യമ ആപ്ലിക്കേഷനുകളുടെ കോര്‍പ്പറേറ്റ് ഓഫീസില്‍നിന്ന് അന്വേഷണ ഏജന്‍സിക്ക് ആവശ്യമെങ്കില്‍ ഇത്തരം തെളിവുകള്‍ ശേഖരിക്കാം. ഇതിന് കാലതാമസം നേരിടും. പകരം അര്‍ജുനുമായി ബന്ധമുള്ളവരുടെ വാട്സാപ്പ് ചാറ്റുകള്‍ പരിശോധിച്ച് അര്‍ജുന്റെ സന്ദേശങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 09:47 am IST
inKerala

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം കടുപ്പിച്ച് കസ്റ്റംസ്. സ്വര്‍ണ്ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കിക്ക് മുഖ്യപങ്കുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കള്ളക്കടത്തിന്റെ ബുദ്ധികേന്ദ്രം ഇയാളാണ്. അതിനാല്‍ അര്‍ജുന്റെ ഉന്നത തല ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപകമാക്കാനാണ കസ്റ്റംസിന്റെ തീരുമാനം.  

അര്‍ജുന്‍ തന്റെ മൊബൈല്‍ ഉള്‍പ്പടെയുള്ള രേഖകളെല്ലാം നശിപ്പിച്ച ശേഷമാണ് കസ്റ്റംസിന് മുമ്പില്‍ ഹാജരായത്. ഇയാളുടെ ഫോണ്‍രേഖകളിലൂടെ അന്വേഷണം മുമ്പോട്ട് കൊണ്ട് കൊണ്ടുപോകാനാണ് ഇപ്പോള്‍ തീരുമാനം. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ നിര്‍ണായകമാവുക അര്‍ജുന്റെ ഫോണ്‍, വാട്സാപ്പ്, ടെലിഗ്രാം എന്നിവയിലെ രേഖകളാണ്. ഫോണ്‍ പുഴയില്‍ കളഞ്ഞുപോയെന്നാണ് കസ്റ്റംസിന് മൊഴിനല്‍കിയിരിക്കുന്നത്. ഇതോടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കലാണ് കസ്റ്റംസിന് മുന്നിലുള്ള വഴി.

മൊബൈല്‍ ഫോണ്‍ സേവനദാതാക്കളില്‍നിന്ന് അര്‍ജുന്റെ കോള്‍ഡേറ്റ ശേഖരിക്കും. അര്‍ജുനുമായി നിരന്തരം ചാറ്റുകളിലേര്‍പ്പെട്ടിരുന്നവരുടെ വാട്സാപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും പരിശോധിക്കാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി അര്‍ജുന്റെ ഉന്നതതല ബന്ധം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹികമാധ്യമ ആപ്ലിക്കേഷനുകളുടെ കോര്‍പ്പറേറ്റ് ഓഫീസില്‍നിന്ന് അന്വേഷണ ഏജന്‍സിക്ക് ആവശ്യമെങ്കില്‍ ഇത്തരം തെളിവുകള്‍ ശേഖരിക്കാം. ഇതിന് കാലതാമസം നേരിടും. പകരം അര്‍ജുനുമായി ബന്ധമുള്ളവരുടെ വാട്സാപ്പ് ചാറ്റുകള്‍ പരിശോധിച്ച് അര്‍ജുന്റെ സന്ദേശങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനം.

അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നാണ് ആവര്‍ത്തിച്ച് ചോദ്യം ചെയ്യലില്‍ നിന്നും അര്‍ജുന്‍ ഒഴിഞ്ഞുമാറുകയാണ്. സജേഷിനെയും കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് ഷെഫീഖ് എ്ന്നിവരെ ഒരുമിച്ചിരുത്തി അര്‍ജുനെ ചോദ്യം ചെയ്‌തെങ്കിലും അര്‍ജുന്‍ ഒഴിഞ്ഞുമാറി. സ്വര്‍ണക്കടത്ത് അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അര്‍ജുനും. എന്നാല്‍ ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖ് അര്‍ജുന്റെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം എത്തിച്ചതെന്ന മൊഴി ആവര്‍ത്തിച്ചു. ദുബായില്‍നിന്നു പുറപ്പെടുംമുമ്പും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയശേഷവും പലതവണ അര്‍ജുന്‍ വിളിച്ചിരുന്നെന്നും ഷെഫീഖ് മൊഴിനല്‍കി.

ചോദ്യം ചെയ്യലിനായി കൊ്ച്ചി ഓഫീസിലേക്ക് വിളിപ്പിച്ച സജേഷിനെ രാത്രി ഏഴുമണിയോടെ കസ്റ്റംസ് വിട്ടയച്ചു. വീണ്ടും വിളിപ്പിക്കുമെന്നാണു സൂചന. അര്‍ജുനുമായി സുഹൃദ്ബന്ധം മാത്രമേയുള്ളൂവെന്നും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നുമാണ് സജേഷിന്റെ മൊഴി നല്‍കിയിരിക്കുന്നത്.  സജേഷ് കാര്യമായൊന്നും വിട്ടുപറഞ്ഞിട്ടില്ല.  

അതിനിടെ ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമേയുള്ളെന്നും സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ നടത്തിയിട്ടില്ല എന്നും ടിപി കേസില്‍ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഷാഫി വെളിപ്പെടുത്തി. ആകാശുമായി ഫേസ്ബുക്ക് ബന്ധം മാത്രമാണ്  ഉള്ളതെന്നും തന്റെ കല്ല്യാണത്തിനും ആകാശ് വന്നിരുന്നെന്നും ഷാഫി സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി.

Tags: സ്വര്‍ണകടത്ത്സ്വര്‍ക്കടത്തുകേസ്അര്‍ജുന്‍ ആയങ്കിമൊബൈല്‍ ഫോണ്‍കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.