ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയില്‍ കാതലായ പരിഷ്കാരങ്ങള്‍ നടപ്പാക്കേണ്ടത് അടിയന്തിര ആവശ്യമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന്. ഷാങ്ഹായി സഹകരണ സംഘടനയിലെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
ആരോഗ്യ മേഖലയിലെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ തമ്മില്‍ വലിയതോതിലുള്ള സഹകരണം വേണ്ടതിന്റെ ആവശ്യകത, മഹാമാരി വെളിവാക്കിയതായി ഹര്ഷവര്ദ്ധന്
അഭിപ്രായപ്പെട്ടു. നമ്മുടെ അനുഭവങ്ങള്‍, അറിവുകള്‍, മികച്ച മാതൃകകള്‍, നൂതനാശയങ്ങള്‍ എന്നിവ പൊതുജനാരോഗ്യ സംവിധാനങ്ങളെ ശാക്തീകരിക്കുന്നതിനായി പരസ്പരം കൈമാറേണ്ടത് അഭികാമ്യമാണ്.പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപത്തിന് മികച്ച പരിഗണന നല്‍കുന്നതിനൊപ്പം, ആഗോള പങ്കാളിത്തങ്ങളെ തുടര്‍ച്ചയായി ശാക്തീകരിക്കുകയും , വെല്ലുവിളികള്‍ ഒഴിവാക്കുകയും ലഘൂകരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആരോഗ്യ പ്രവര്‍ത്തകരുടെ ലഭ്യത,മികച്ച വിന്യാസം എന്നിവയ്ക്കായുള്ള സ്ഥാപന ചട്ടക്കൂടിന് രൂപം നല്‍കേണ്ടതിനായി ബഹുമുഖതല സമീപനം ആവശ്യമാണെന്ന് ഡോ. ഹര്ഷവര്ധന് വ്യക്തമാക്കി
ഉദാഹരണമായി ഒരു നഴ്സിംഗ് സേവന കൈമാറ്റ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യ നിലവില്‍ ജപ്പാനുമായി സഹകരിക്കുന്നുണ്ട്. യുകെ മറ്റ്, യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങള്‍ എന്നിവയുമായുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. മറ്റ് പല രാജ്യങ്ങളെയും പോലെ തന്നെ ലോക ആരോഗ്യ സംഘടനയില്‍ കാതലായ പരിഷ്കാരങ്ങള്‍ നടപ്പാക്കേണ്ടത് അടിയന്തിര ആവശ്യമെന്ന് ഇന്ത്യയും വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഭാവിയില്‍ മഹാമാരികള്‍ ഉണ്ടാകാന്‍ ഇടയായാല്‍ സമയോചിതവും, കേന്ദ്രീകൃതവും, മികച്ചതുമായ പ്രതികരണം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.ഷാങ്ഹായി സഹകരണ സംഘടനയ്ക്ക് കീഴില്‍ പാരമ്പര്യ വൈദ്യവുമായി ബന്ധപ്പെട്ട ഒരു വിദഗ്ധ കര്‍മ്മ സംഘത്തിന് രൂപം നല്‍കണമെന്ന നിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്ന കരട് ഇന്ത്യ കഴിഞ്ഞവര്‍ഷം വിതരണം ചെയ്തിരുന്നു . ഇതുമായി ബന്ധപ്പെട്ട രീതികളെ പറ്റി ചര്‍ച്ച ചെയ്യാനും അവയ്ക്ക് അന്തിമ രൂപം നല്‍കാനും ലക്ഷ്യമിട്ട് ഒരു യോഗം ഡോക്ടര്‍ ഹര്ഷവര്ധന് വിളിച്ചുചേര്‍ത്തിട്ടുണ്ട്.
വിദഗ്ധ കര്‍മ്മ സംഘത്തിന് രൂപം നല്‍കണമെന്ന നിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്ന കരട് ഇന്ത്യ കഴിഞ്ഞവര്‍ഷം വിതരണം ചെയ്തിരുന്നു . ഇതുമായി ബന്ധപ്പെട്ട രീതികളെ പറ്റി ചര്‍ച്ച ചെയ്യാനും അവയ്ക്ക് അന്തിമ രൂപം നല്‍കാനും ലക്ഷ്യമിട്ട് ഒരു യോഗം ഡോക്ടര്‍ ഹര്ഷവര്ധന് വിളിച്ചുചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: