കൊച്ചി: മലപ്പുറത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഇടപെടലുമായി ഹൈക്കോടതി. പരാതിക്കാരനായ സിപിഎം പ്രവര്ത്തകന് ഗില്‍ബര്‍ട്ടിന്റെ ഭാര്യയെയും മകനെയും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച കോടതി ഒരാഴ്ച്ചയക്കുള്ളില്‍ ഇരുവരെയും ഹാജരാക്കാന്‍ ഉത്തരവിട്ടു. ഗില്‍ബര്‍ട്ടിന്റെ ഭാര്യയും, മകനും ഇപ്പോള്‍ കോഴിക്കോട്ടെ മത പരിവര്‍ത്തന കേന്ദ്രത്തില്‍ ആണ്.
ഭാര്യയേയും മകനേയും നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനെതിരേ പരാതിയുമായി രംഗത്തെത്തിയ ഗില്‍ബര്‍ട്ടിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി ഗില്‍ബര്‍ട്ടിനെ ആണ് സിപിഎം പുറത്താക്കിയത്. സിപിഎം നീരോല്‍പ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമാണ് ഗില്‍ബര്‍ട്ട്. പഞ്ചായത്ത് മെമ്പര്‍ നസീറ, ഭര്‍ത്താവ് കാലിക്കട്ട് യൂണിവേഴ്സിറ്റി ജീവനക്കാരനായ യൂനുസ് എന്നിവരാണ് നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു.
സംഭവത്തെ പറ്റി ഗില്‍ബര്‍ട്ട് പറയുന്നത് ഇങ്ങനെ- സമീപത്ത് ബേക്കറി നടത്തുന്ന കോട്ടിയാടിന്‍ ഇസ്മായില്‍, കുഞ്ഞോന് എന്നു വിളിക്കുന്ന ലത്തീഫ്, ഷാഹുല്‍ ഹമീദ്, അയല്‍വാസി ബുഷ്റ, കുല്‍സു തുടങ്ങിയ ചിലരും ഈ സംഘത്തിലുണ്ട്. ടാക്സി ഡ്രൈവറായ താന്‍ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ സമീപ വാസികളായ ഈ മുസ്ലീം സ്ത്രീകള്‍ വീട്ടിലെത്തി ക്യാന്‍വാസ് ചെയ്താണ് ഭാര്യയെയും മകനെയും മാറ്റിയെടുത്തത്. ഇസ്മായിലിന്റെ ബേക്കറിയിലാണ് ഭാര്യ ജോലിക്കു പോകുന്നത്.മതം മാറിയാല്‍ 25 ലക്ഷവും വീടും നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഒരു ദിവസം ഭാര്യ അവളുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നത് കേട്ടിരുന്നു. എന്നാല്‍ ഭാര്യാ മാതാവും സഹോദരനും ഇത് നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്.
ഐ.എസ് എന്ന തീവ്രവാദ സംഘടനയെപ്പറ്റിയും ഭാര്യ എന്നോട് പലവട്ടം ചേദിച്ചിട്ടുണ്ട്. നീ എന്തിനാണ് ഇതൊക്കെ അറിയുന്നതെന്ന് ചോദിക്കുമ്പോള്‍ ബുഷറാത്ത പറഞ്ഞു എന്ന് പറയും. അവനവന്റെ വീട്ടിലെ ഒരു കുട്ടിയെ കൊണ്ടു പോകുമ്പോള്‍ മാത്രമേ ഇവര്‍ക്ക് ഇതിന്റെ വേദന മനസിലാവുകയുള്ളൂ. ഒരാഴ്ചയായി ഉറങ്ങാന്‍ സാധിക്കുന്നില്ല. സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ – ഗില്‍ബര്‍ട്ട് കണ്ണീരോടെ പറഞ്ഞു.
കാണാതായ ഭാര്യയെയും മകനെയും കുറിച്ചുള്ള ഗില്‍ബര്‍ട്ടിന്റെ അന്വേഷണം അവസാനിച്ചത് കോഴിക്കോടുള്ള മതപഠന കേന്ദ്രമായ തര്‍ബിയത്തിലാണ്. ‘കേരളത്തില്‍ തന്നെയാണോ നമ്മള് ജീവിക്കുന്നത് എന്നു തോന്നും വിധമുള്ള ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളത്. ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറാന്‍ പോലും പറ്റാത്ത സാഹചര്യം. പോലീസുകാരെ പോലും കയറ്റിവിടാന്‍ സമ്മതിക്കാത്ത അവസ്ഥയാണ് അവിടെ. എന്റെ കുട്ടിയോടൊ, ഭാര്യയോടെ ഒന്ന് സംസാരിക്കാനുള്ള സാഹചര്യം പോലും ലഭിച്ചില്ല. തര്ബിയത്തില് ചെല്ലുമ്പോള്‍ എന്നേക്കാള്‍ പ്രായമായ ആളുകള്‍ സുന്നത്ത് ചെയ്തതിന്റെ വേദനയില്‍ മുണ്ടും പൊക്കിപ്പിടിച്ച് നടക്കുന്നത്കണ്ടു. നിരവധി ആളുകള്‍ ഇത്തരത്തില്‍ ഇസ്ലാം മതത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് എനിക്ക് അവിടെ ചെന്നപ്പോള്‍ മനസിലാക്കാന്‍ സാധിച്ചത്’ – ഗില്‍ബര്‍ട്ട് പറഞ്ഞു.
ഭാര്യയേയും മകനേയും രക്ഷിക്കാന്‍ പാര്‍ട്ടിയോട് സഹായം ചോദിച്ചെങ്കിലും സിപിഎം നിന്നത് മതംമാറ്റ സംഘത്തിനൊപ്പമാണെന്ന വേദനയും ഗില്‍ബര്‍ട്ട് പറഞ്ഞു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചു ഗില്‍ബര്‍ട്ടിനെ പുറത്താക്കിയെന്നും പ്രാഥമിക അംഗത്വം എടുത്തുകളഞ്ഞതെന്നും കാട്ടി മലപ്പുറം ജില്ലാ കമ്മറ്റി പത്രക്കുറിപ്പിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: