കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന് കീഴടങ്ങി. രാവിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. സൂഫിയാന്റെ കാറ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട സ്വര്‍ണത്തിന് സംരക്ഷണം നല്കാന് സൂഫിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി. രാമനാട്ടുകരയില്‍ അപകടം നടന്ന സ്ഥലത്തും സൂഫിയാന് എത്തിയിരുന്നു. സൂഫിയാന്റെ സഹോദരന് ഫിജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വേറെ കേസുകളില്‍ സൂഫിയാന് ഇതിന് മുമ്പ് രണ്ട് തവണ പോലീസ് പിടിയിലായിരുന്നു.
അതിനിടെ ഡിവൈഎഫ്ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷ് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാവാനാണ് സജേഷിനോട് നിര്‍ദേശിച്ചിരുന്നതെങ്കിലും മാധ്യമങ്ങളുടെ ശ്രദ്ധയില്പ്പെടാതാരിക്കാനായി രാവിലെ ഒമ്പത് മണിയോടെ സജേഷ് തന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തുകയായിരുന്നു.
അറസ്റ്റിലായ അര്ജുന് ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അര്ജുന് ആയങ്കിയുടെ ബിനാമിയാണ് ഇയാളെന്നാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അര്ജുന് പോയത് സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ കാര്‍ ഉപേക്ഷിച്ചനിലയില്‍ പിന്നീട് പരിയാരത്തുനിന്ന് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: