അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിജയകൃഷ്ണന് ആനയുടെ അകാല മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി വേണ്ട ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ടസ്ക്കര്‍ വിജയകൃഷ്ണന് ആക്ഷന്‍ കൗണ്‍സിലിനുവേണ്ടി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. വിജയകൃഷ്ണന് ആനയെ നടക്കിരുത്തുന്നതിനു് മഹാദേവക്കുറുപ്പിനോടൊപ്പം നേതൃത്വം നല്കിയ പി.പ്രേമകുമാര്‍ ആണ് ആക്ഷന്‍ കമ്മറ്റിക്കു വേണ്ടി അഭിഭാഷകരായ കൃഷ്ണരാജ്, സോണി, സംഗീത.എസ്.നായര്‍ എന്നിവര്‍ മുഖാന്തിരം ഹര്‍ജി ഫയല്‍ ചെയ്തത്.
ദേവസ്വം ബോര്‍ഡ് കൂടാതെ നാട്ടാന പരിപാലന നിയമപ്രകാരവും വനം വന്യജീവി പരിപാലന നിയമമനുസരിച്ചും ആനയുടെ സുരക്ഷക്കായി നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരായ വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും എതിര്‍കക്ഷികളാണ്. ആനയുടെ മരണത്തിലേയ്ക്ക് നയിച്ച മര്‍ദ്ദനങ്ങള്‍ നടത്തിയ ആനപ്പാപ്പാന്‍മാരായ കരമന പ്രദീപ്, അജീഷ് എന്നിവരെ കൂടാതെ യഥാസമയത്ത് ചികില്‍സ നല്‍കാതെയും ആനയ്ക്ക് എഴുന്നേറ്റ് നില്ക്കാന് പറ്റാത്ത രോഗാവസ്ഥയിലായിട്ടും നേരിട്ട് പരിശോധിക്കാതെ യാത്ര ചെയ്യിക്കാനായി ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നല്കിയ ദേവസ്വം ബോര്‍ഡ് ആന ഡോക്ടറായ പി.ശശീന്ദ്രദേവും, ആനയുടെ കസ്റ്റോഡിയന്മാരായ ഹരിപ്പാട് ഗ്രൂപ്പ് ദേവസ്വം ഡപ്പൂട്ടി കമ്മീഷണറും അമ്പലപുഴ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും എതിര്‍കക്ഷികളാണ്. ഏപ്രില്‍ എട്ടിന് ഉചയ്ക്കാണ് അമ്പലപ്പുഴ ക്ഷേത്രത്തിലെ ആനത്തറയില്‍ വിജയകൃഷ്ണന് മരിച്ചു വീണത്.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ജസ്റ്റിസ് ഫോര്‍ ടസ്കര്‍ കമ്മിറ്റി വിജയകൃഷ്ണന് ആക്ഷന്‍ കൗണ്സില്അഡ്ഹോക്ക് കമ്മറ്റി ചെയര്‍മാനുമായ കെ. മനോജ് കുമാര്‍ ആലപ്പുഴ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ക്കും പരാതി നല്കി. ദേവസ്വം കമ്മീഷണര്‍ കെ. ബൈജു ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: