കൊച്ചി : അര്ജുന് ആയങ്കി സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്. അന്വേഷണത്തിനായി അര്‍ജുനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി അര്ജുന് ആയങ്കിയുടെ ബിനാമിയാണ്. അര്ജുന് സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ അയാളുടേത് തന്നെയാണ്, സജേഷിന്റെ പേരിലാണ് വാങ്ങിയതെന്ന് മാത്രമാണ്. ആഢംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നതെന്നും അതിനുള്ള വരുമാനം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം തന്റെ ഫോണ്‍ രേഖകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളെല്ലാം നശിപ്പിച്ചശേഷമാണ് അര്ജുന് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായത്. പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ രേഖകളൊന്നും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ല. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നുമാണ് അര്ജുന് മൊഴി നല്‍കിയത്. അന്വേഷണ സംഘത്തിന് മുമ്പാകെ നല്കിയ വിവരങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യിലിനോട് ഇയാള്‍ സഹകരിക്കുന്നില്ലെന്നും കസറ്റംസ് ആരോപിച്ചു.
അതിനിടെ ഡിവൈഎഫ്ഐ നേതാവ് സജേഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെ കൊച്ചി യൂണിറ്റില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: