കണ്ണൂര്‍: ടിപി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊന്ന കേസിലെ പ്രതി ഷാഫിക്ക് മാനസാന്തരം വന്നെന്നു കരുതിയാണ് പരോളിലിറങ്ങി വിവാഹം കഴിച്ചപ്പോള്‍ അതില്‍ പങ്കെടുത്തതെന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എ. മുഹമ്മദ് ഷാഫി ഇനിയും കുറ്റം ചെയ്യുമെന്ന് അറിയാതെയാണ് കല്യാണത്തിന് പോയത്. ജയിലില്‍ നിന്നും പരോള്‍ കിട്ടിയ ഇവര്‍ ക്വട്ടേഷന്‍ തുടരുമെന്ന് കരുതിയില്ല. ക്വട്ടേഷന്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുണ്ടെങ്കില്‍ പുറത്ത് വരണം. ആകാശ് തില്ലങ്കേരിയെയും ജയിലില്‍ അടയ്ക്കണമെന്ന് ഡിവൈഎഫ്ഐ നേതാവും തലശ്ശേരി എംഎല്‍എയുമായ എഎന്‍ ഷംസീര്‍ പറഞ്ഞു. അര്ജുന് ആയങ്കിയെയും, ആകാശ് തില്ലങ്കേരിയെയും പറ്റാവുന്ന അത്രയും കാലം ഉള്ളിലിടണം. ഇവരെ ജീവിതത്തില്‍ ഇതുവരെ താന്‍ കണ്ടിട്ടില്ല, ഇവരെ മാധ്യമങ്ങള്‍ വലിയ മല്ലന്മാരായി ചിത്രീകരിക്കണ്ട, ഇവനൊക്കെ ഭീരുക്കളാണെന്നും ഷംസീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: