ന്യൂദല്‍ഹി: ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്ക് തൊട്ടടുത്ത് പാകിസ്താന് സൈന്യം പ്രതിരോധ സംവിധാനങ്ങളുടെ നിര്‍മാണവുമായി മുന്നോട്ടു പോകുന്നതായി റിപ്പോര്‍ട്ട്.. അതിര്‍ത്തിയില്‍ നിന്ന് 200 മീറ്ററില്‍ താഴെയുള്ള ഗുരുദാസ്പൂരിന് എതിര്‍വശത്തുള്ള ഡബിള്‍ ഡെക്കര്‍ ബങ്കര്‍ ഉള്‍പ്പെടെയാണ് പുതിയ നിര്‍മാണങ്ങള്‍. ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കാനാണ് ഇത്തരത്തിലുള്ള പാക് നീക്കമെന്നാണ് റിപ്പോര്‍ട്ട്.
അന്ത്രാരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 250 മീറ്റര്‍ മാത്രം അകലെയുള്ള ഫിറോസ്പൂര്‍ പ്രദേശത്തിന് എതിര്‍വശത്തുള്ള ടംഗയില്‍ നിര്‍മ്മാണം നടക്കുന്നുണ്ട്. അതിര്‍ത്തിയില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള ഫിറോസ്പൂരിന് എതിര്‍വശത്തായി ലാദെക്കില്‍ പാകിസ്ഥാന് സുരക്ഷാ സേന നിരീക്ഷണ ഗോപുരം നിര്‍മ്മിക്കുന്നുണ്ട്. ഒപ്പം, പാകിസ്താന് ഭാഗത്തുള്ള ടോട്ടി പ്രദേശത്ത് രണ്ട് ബങ്കറുകള്‍ നിര്‍മ്മിക്കുന്നുണ്ട്, ഇവ രണ്ടും അമൃത്സര്‍ അതിര്‍ത്തിയിയില്‍ നിന്ന് നിന്ന് 400, 800 മീറ്റര്‍ അകലെയാണ്.
അതിര്‍ത്തിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള ഗുന്നെവാലയില്‍ പാകിസ്ഥാന് സുരക്ഷാ സേന വൈഡ്-ബാന്‍ഡ് ഇന്റര്‍സെപ്ഷന്‍ സിസ്റ്റം സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യന്‍ റേഡിയോ ഗതാഗതം തടസ്സപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഇന്ത്യന്‍ സേന വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖയിലൂടെ അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പ് അവസാനിപ്പിച്ച ശേഷവും നിര്‍മാണം തുടരുന്നതിനാല്‍ ഇന്ത്യന്‍ സേന അതീവജാഗ്രത വച്ചുപുലര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: