ന്യൂദല്‍ഹി : ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ എംഡിക്കെതിരെ കേസെടുത്തു. ട്വിറ്റര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനീഷ് മഹേശ്വരിക്കെതിരെ ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്തര്‍ പ്രദേശ് ബജ്‌രംഗദള്‍ നേതാവും അഭിഭാഷകനുമായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെനന് ബുലന്ദ്ശഹര്‍ എസ്പി സന്തോഷ് കുമാര്‍ സിങ് അറിയിച്ചു.
ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്‌ക്ക് പുറത്തുള്ളതായി ചിത്രീകരിച്ചുകൊണ്ടുള്ള മാപ്പാണ് ട്വിറ്റര്‍ പുറത്തുവിട്ടത്. ഇത് വിവാദമായതോടെ ട്വിറ്റര്‍ ഈ മാപ്പ് ഉടന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ട്വിറ്ററിന്റെ നടപടി ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് പരാതിയില്‍ പറയുന്നു.
ട്വീറ്റ് ലൈഫ് എന്ന വിഭാഗത്തിലാണ് ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതു മൂന്നാം തവണയാണ് ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം വികലമാക്കി ചിത്രീകരിക്കുന്നത്. നേരത്തെ ലേയെ ജമ്മു കശ്മീരിന്റ ഭാഗമാക്കിയും ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയും ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു.
അതേസമയം ട്വിറ്ററിന്റെ പ്രവൃത്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ട്വിറ്റര്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: