ബുഡാപെസ്റ്റ്: ഹോളണ്ടിന് യൂറോയില്‍ നിന്ന് പുറത്തേക്കുളള വഴിയൊരുക്കി ചെക്ക്് റിപ്പബ്ലിക്ക്. പ്രീ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെക്ക് ഓറഞ്ചുപടയെ വീഴ്ത്തിയത്. യൂറോ 2020 ലെ ആദ്യ അട്ടിമറിയാണത്്. ഒരുഗോള്‍ അടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ചെക്ക് പ്രതിരോധ താരം തോമസ് ഹോള്‍സാണ് ഹോളണ്ടിന്റെ അന്തകനായത്്. രണ്ടാം പകുതിയില്‍ പ്രതിരോധ താരം മത്തിയാസ്് ഡി ലി്്റ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്് ഹോളണ്ടിന് തിരിച്ചടിയായി.
ഹോളണ്ട് പത്ത് പേരായി ചുരുങ്ങിയശേഷമാണ് ചെക്ക് രണ്ട് ഗോളുകളും നേടിയത്. അറുപത്തിയെട്ടാം മിനിറ്റില്‍ തോമസ് ഹോള്സ്് ഓറഞ്ച് പടയുടെ വല കുലുക്കി. കളി അവസാനിക്കാന്‍ പത്ത് മിനിറ്റുള്ളപ്പോള്‍ പാട്രിക്ക് ഷിക്ക്് രണ്ടാം ഗോളും കുറിച്ചു. തോമസ് ഹോള്‍സാണ് ഗോളിന് വഴിയൊരുക്കിയത്.
ശനിയാഴ്ച രാത്രി 9.30 ന്് ബാക്കുവില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപ്പബഌക്ക് ഡെന്മാര്ക്കിനെ എതിരിടും. ജോര്‍ജിനോ വിജ്നാള്‍ഡം നയിച്ച ഹോളണ്ട് ടീം ഗ്രൂപ്പ് മത്സരത്തിലെ മൂന്ന് കളികളിലും വിജയം നേടിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്്. മൂന്ന്് മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടുകയും ചെയ്തു.
എന്നാല്‍ ചെക്കിനെതിരെ ഈ മികവ് ആവര്‍ത്തിക്കാനായില്ല. ഫിനിഷിങ്ങില്‍ അവര്‍ പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ ആറു ഷോട്ടുകള്‍ പായിച്ചെങ്കിലും അവ ഒന്നും ലക്ഷ്യം കണ്ടില്ല. ലോകകപ്പിലും യൂറോയിലുമായി 89 മത്സരങ്ങള്‍ കളിച്ച ഹോളണ്ട് ആദ്യമായാണ് ഫിനിഷിങ്ങില്‍ പരാജയപ്പെടുന്നത്. ചെക്കിനെതിരെ ഹോളണ്ടിന് വിജയം കാണാന്‍ കഴിയാതെ പോകുന്ന തുടര്‍ച്ചയായ നാലാം മത്സരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: