ന്യൂദല്‍ഹി: ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച് ട്വിറ്റര്‍. ജമ്മുകാശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളായാണ് ഇതില്‍ കാണിച്ചിരിക്കുന്നത്. രാജ്യത്തെ പുതിയ ഐടി ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനോട് നിഷേധാത്മക സമീപനം തുടരുന്നതിനിടെയാണ് പുതിയ ‘പിശക്’ ട്വിറ്ററിന്റെ വെബ്സൈറ്റില്‍ കണ്ടെത്തിയത്. ‘ട്വീപ് ലൈഫ്’ എന്ന പേരില്‍ ട്വിറ്റര്‍ വെബ്സൈറ്റിന്റെ കരിയര്‍ വിഭാഗത്തിലാണ് വികലമായ ഭൂപടം. ഇന്ത്യയുടെ തെറ്റായ ഭൂപടം വെബ്സൈറ്റില്‍ ട്വിറ്റര്‍ പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമല്ല. നേരത്തേ ലെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ചിരുന്നു.
രാജ്യത്ത് പുതുതായി നിലവില്‍വന്ന ഐടി ചട്ടം അനുസരിച്ചുള്ള നടപടികള്‍ ട്വിറ്റര്‍ ഇതുവരെ പൂര്‍ണമായും കൈക്കൊണ്ടിട്ടില്ല. നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിലും മനഃപൂര്‍വം തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നതിലും അടുത്തിടെ കേന്ദ്ര ഐടി മന്ത്രാലയം ട്വിറ്ററിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ട്വിറ്ററിനുള്ള നിയമപരിരക്ഷ നഷ്ടമായി. ഇതോടെ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ക്ക് ട്വിറ്ററും ഉത്തരവാദിയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: