തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎസ്ഐഎസ് സാന്നിധ്യമുണ്ടെന്ന ഡിജിപി ലോക്നാഥ് ബഹ്റയുടെ തുറന്ന് പറച്ചിലില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കേരളത്തില്‍ ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് ശക്തമാണെന്നും സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി പണ്ടേ പറഞ്ഞതാണ്. അന്ന് സര്‍ക്കാര്‍ അത് ഗൗരവമായി കണ്ടില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ലൗജിഹാദ് ഇല്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പടിയിറങ്ങുന്നതിന്റെ തൊട്ടുമുമ്പെങ്കിലും ഡിജിപി സത്യം പറഞ്ഞത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്തേക്ക് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ ഐസ് സ്വാധീനമുള്ള രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വരുന്നത് അസ്വഭാവികമാണ്.
കേരള സര്‍വ്വകലാശാലയിലേക്ക് മാത്രം 1042 അപേക്ഷകളാണ് ഈ രാജ്യങ്ങളില്‍ നിന്നും വന്നത്. ഈ സംഭവത്തെ പറ്റി സര്‍ക്കാര്‍ ഗൗരവമായി പഠിക്കണം. കേരളത്തിലെ പൊലീസ് സേനയില്‍ മാത്രമല്ല തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും ഐഎസ് സാന്നിധ്യമുണ്ടെന്ന് സുരേന്ദ്രന് ആരോപിച്ചു. പൊലീസ് ആസ്ഥാനത്ത് നിന്നും ഇമെയില്‍ ചോര്‍ത്തി ഭീകരവാദികള്‍ക്ക് നല്കിയ പൊലീസുകാരുള്ള നാടാണിത്. അന്ന് ഭീകരവാദികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സബ് ഇന്‍സ്പെക്ടര്‍ ഷാജഹാനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. കൊല്ലത്ത് ഇന്റലിജന്‍സ് ഡിവൈഎസ്പിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വാര്‍ത്താ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാതെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. കോന്നിയിലും പത്തനാപുരത്തും ഭീകര പരിശീലന ക്യാമ്പുകളും ജലാറ്റിന്‍ സ്റ്റിക്കുകളുടെ ശേഖരങ്ങളും ഉണ്ടായിട്ടും കേരള പൊലീസ് അറിഞ്ഞില്ല. തമിഴ്നാട് ക്യൂബ്രാഞ്ചും യുപി പൊലീസും വരേണ്ടി വന്നു കേരളത്തിലെ ഭീകരവാദ ക്യാമ്പുകള്‍ കണ്ടെത്താന്‍. മലയാളത്തിലെ ഒരു വാര്‍ത്താ ചാനലിനെതിരെയും ഒരു റിട്ട.ജഡ്ജി, ഒരു ഐപിഎസ് ഓഫീസര്‍, നാല് പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയും ഐഎസ് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്?
നിരവധി പെണ്‍കുട്ടികളെ തട്ടികൊണ്ടു പോയി ചാക്കും ഉടുത്ത് സിറിയയിലേക്ക് അയക്കുന്നത് കേരളത്തില്‍ തുടരുകയാണ്. ഐഎസ് റിക്രൂട്ട്മെന്റിന്റെ പ്രധാന ടൂളായ ലൗജിഹാദിനെ കുറിച്ചുള്ള ഇടത്-വലത് മുന്നണികളുടെ നിലപാട് തിരുത്തണം. കേരളത്തിലെ കൊട്ടേഷന്‍ സംഘങ്ങള്‍ എകെജി സെന്ററിനകത്തായത് കൊണ്ടാണ് അവരെ പിടികൂടാനാവാതെ പോകുന്നത്. ആകാശ് തില്ലങ്കേരി 2014 മുതല്‍ 17 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. ഷുഹൈബിന്റെ മാത്രമല്ല തിലങ്കേരി വിനീഷിന്റെ കൊലപാതകത്തിന് പിന്നിലും ഇയാളാണ്. കൊട്ടേഷന്‍ സംഘങ്ങളാണ് സിപിഎമ്മിന്റെ പ്രാണവായുവെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സംസ്ഥാന സമിതി അംഗം സി.ശിവന്‍കുട്ടി, ജില്ലാ ജനറല്‍സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: