ഹരിപ്പാട് : മുന്നുറിലധികം കുടുംബങ്ങളെ അനാഥമാക്കി സിപിഎം നിയന്ത്രണത്തിലുളള കെസിടി ബസ്സുകള്‍ പൊളിച്ചു വില്ക്കുവാനുള്ള നീക്കം സിഐടിയു നേത്യത്വത്തിലുളള ജീവനക്കാര്‍ തടഞ്ഞു കൊടികുത്തി. ഹരിപ്പാട് കെഎസ് ആര്‍ടിസി ബസ് സ്റ്റേഷന് തെക്ക് വശത്തുള്ള കെസിടി ഷെഡില്‍ ഇന്നലെ രാവിലെയായിരുന്നു പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. സംഭവം അറിഞ്ഞെത്തിയ തൊഴിലാളികള്‍ ബസ്സില്‍ കൊടികുത്തി പൊളിക്കല്‍ തടയുകയായിരുന്നു.
ഹരിപ്പാട്ടും കായംകുളം ഷെഡിലുമുള്ള മുന്നു ബസുകള്‍ 2,85,000 രൂപക്ക് കരുനാഗപ്പള്ളിയിലെ ആക്രി വ്യാപാരിക്ക് വില്‍ക്കുകയായിരുന്നു. ഹരിപ്പാട്ടും കായംകുളത്തുമായി 26 സര്‍വീസ് ബസുകളും, എട്ട് ടുറിസ്റ്റ് ബസ്സുകളുമാണുള്ളത്. മൂന്നു റിലധികം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സിഐടി യു സംഘടനയിപ്പെട്ടവര് മാത്രമാണ് എല്ലാവരും. കോവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 23ന് ബസ് സര്‍വ്വീസ് നിര്‍ത്തി വെച്ചു.
എന്നാല്‍ 15 മാസത്തിലധികമായി ജോലിയില്ലാതെ കഷ്ടപ്പാട്കളും ദുരിതവും അനുഭവിച്ചിട്ടും തൊഴിലാളികള്‍ക്ക് സംഘ മോ സര്‍ക്കാരോ യാതൊരുവിധ സഹായവും നല്‍കിയില്ലെന്ന് ഇവര്‍ പറയുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കെസിടി സഹകരണ സംഘത്തിന്റെ പ്രസിഡന്റ് നസിം പാര്‍ട്ടിയുടെ കായംകുളം ഏരിയ കമ്മിറ്റി അംഗമാണ്. തൊഴിലാളികള്‍ കൊടികുത്തിയതിനെ തുടര്‍ന്നു പൊളിക്കല്‍ നടപടികള്‍ നിര്‍ത്തി വെച്ച കരാറുകാരന് പ്രസിഡന്റിനെ വിവരമറിയിച്ചെങ്കിലും തൊഴിലാളികളുടെ പ്രതിഷേധം കാരണം ഇദ്ദേഹം ഉച്ചയോട് കുടിയാണ് ഷെഡില്‍ എത്തിയത്. പിന്നീട് തൊഴിലാളികളും സംഘം ഭാരവാഹികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പൊളിക്കല്‍ നടപടികള്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തി വെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: