ജമ്മു കശ്മീരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച പല കാരണങ്ങളാല്‍ ശ്രദ്ധേയമാണ്. ഒന്നാമത് ഒരു ക്ഷണിതാവ് പോലും കൂടിക്കാഴ്ച ഒഴിവാക്കുകയോ ബഹിഷ്കരിക്കുകയോ ചെയ്തില്ല. രണ്ടാമത്, കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ജമ്മു കശ്മീരിനെ അധികരിച്ച് നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വകക്ഷി യോഗമായിരുന്നു അത്. കാശ്മീരിലെ നേതാക്കള്‍ പ്രധാനമന്ത്രിയോടും അദ്ദേഹത്തിന്റെ സംഘത്തോടുമൊപ്പം ഏകദേശം നാലുമണിക്കൂറോളം ചെലവഴിച്ചു. മൂന്നാമത്, കൂടിക്കാഴ്ച്ചാനടപടികളെകുറിച്ച് ഒരാളും പരാതിപ്പെട്ടിട്ടില്ല. നേരെമറിച്ച്, മെഹബൂബ മുഫ്തി ഉള്‍പ്പെടെ എല്ലാവരും കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമായിരുന്നെന്ന് സമ്മതിച്ചു. എല്ലാവര്ക്കും അവരവരുടെ അഭിപ്രായം യാതൊരു തടസ്സവുമില്ലാതെ വ്യക്തമായി അറിയിക്കാനുള്ള അവസരം ലഭിച്ചു.
ഇതില്‍ നിന്നും ശരിയായ നിഗമനങ്ങളില്‍ കേന്ദ്രം എത്തിച്ചേരണം. കാലതാമസം നേരിട്ടെങ്കിലും, ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കികൊണ്ട് രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പ്രക്രിയ അതിന്റെ പൂര്ത്തീകരണത്തിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ സുപ്രധാന നീക്കമാണിത്. കൂടിക്കാഴ്ച്ചയിലെ രാഷ്ട്രീയനേതാക്കളുടെ പ്രതികരണം, പ്രത്യേകിച്ച് താഴ്വരയില് നിന്നുള്ളവരുടെ, ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്ന ജനവികാരത്തിന്റെ പ്രതിഫലനമായി കാണുവാന്‍ കേന്ദ്രത്തിന് സാധിക്കണം.
പ്രത്യേക പദവി, സ്വയംഭരണം തുടങ്ങിയ വാചാടോപങ്ങള്‍ പതിറ്റാണ്ടുകളായി കശ്മീരിജനത കേള്‍ക്കുന്നു. കുറച്ചുകാലം കൂടി അതിന്റെ പ്രതിധ്വനികള്‍ തുടരും. എന്നാല്‍ രാഷ്ട്രീയ അധികാരം പുന:സ്ഥാപിക്കുകയാണ് വര്‍ത്തമാനകാല ആവശ്യം. അതേ ആവശ്യമാണ് ദില്ലിയിലെ കൂടിക്കാഴ്ച്ചയില്‍ സംസ്ഥാനപദവി പുന:സ്ഥാപിക്കുക, പുതിയ നിയമസഭ രൂപീകരിക്കുക, ജനപ്രതിനിധികളിലേക്ക് അധികാരം തിരിച്ചുനല്‍കുക എന്നിവയെ കുറിച്ച് സംസാരിച്ചതിലൂടെ ഭൂരിഭാഗം നേതാക്കളും മുന്നോട്ടുവെച്ചത്.കശ്മീരി നേതാക്കളുടെ മനംമാറ്റത്തെ കീഴടങ്ങലായി കാണേണ്ടതില്ല. പകരം, തര്‍ക്കവിഷയങ്ങള്‍ ഉപേക്ഷിച്ച് മുന്നോട്ട് പോകാനുള്ള അവരുടെ സന്നദ്ധതയായാണ് ഇതിനെ വിലയിരുത്തേണ്ടത്. അതില്‍, താഴ്വരയിലെ നേതാക്കള്‍ ദില്ലിക്ക് നല്കിയ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം അവര്‍ നേതൃത്വത്തെ വിശ്വസിക്കുന്നു എന്നതാണ്.
”ഗമവൊശൃ ിലലറ െമ േെലൃി േെമലേ’, 1990 കളുടെ തുടക്കത്തില്‍ അന്നത്തെ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന ജഗ്മോഹന് എന്നോട് പറഞ്ഞു. ”നമ്മള് ഒരു അമ്മയെപ്പോലെ കാശ്മീരിനെ ലാളിച്ചു. നമ്മള് ഒരു പിതാവിനെപ്പോലെ കര്ക്കശക്കാരനായിരിക്കേണ്ടതുമുണ്ട്’, അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദില്ലി അതിന്റെ കാര്‍ക്കശ്യം കാണിച്ചു. കശ്മീരികള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായി. ഇനി ലാളനകള്ക്കുള്ള സമയമല്ല. ക്രിയാത്മകതയിലൂന്നി മുന്നോട്ടു പോകണം.
ബിജെപിയുമായി കൈകോര്‍ക്കാന്‍ സമ്മതിച്ചതിലൂടെ ആറ് ദശലക്ഷം കശ്മീരികള്‍ തങ്ങളുടെ വിശ്വാസവും വിധിയും ഹിന്ദുപാര്‍ട്ടിയെന്നു കരുതുന്ന ഒരു രാഷ്ട്രീയകക്ഷിയുടെ കൈയ്യില്‍ ഏല്പിച്ചിരിക്കുകയാണെന്ന് ബിജെപി -പിഡിപി സംയുക്ത സര്‍ക്കാര്‍ രൂപീകരിച്ച സമയത്ത് മുഫ്തി മുഹമ്മദ് സയീദ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയുടെ സന്ദേശം മനസ്സിലാക്കുന്നതിലൂടെ മനസ്സുകള്‍ തമ്മിലുള്ള ദൂരം കുറയ്ക്കാന്‍ കേന്ദ്രത്തിനു സാധിക്കും. രാഷ്ട്രീയ നേതൃത്വത്തിന് പ്രാധാന്യം നല്കികൊണ്ടുള്ളതായതിനാലും ഈ കൂടിക്കാഴ്ച വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കഴിഞ്ഞ ദശകങ്ങളിലെല്ലാം രാഷ്ട്രീയത്തിനു പുറത്തുള്ളവരിലൂടെയാണ് കാശ്മീര്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. ‘ദില്ലിയിലേക്കുള്ള ദൂരം’ (ദില്ലി കി ദൂരി) എന്ന കല്‍പ്പന വികൃതമായ ഇത്തരം നടപടികളുടെ ഫലമായിരുന്നു.
മുഫ്തി-ബിജെപി ഗവണ്മെന്റിന്റെ ഒരു വര്‍ഷത്തില്‍ താഴെ നീണ്ടുനിന്ന ഹ്രസ്വകാലഭരണത്തിന്റെപ്രധാനനേട്ടങ്ങളില് ഒന്ന്, രാഷ്ട്രീയനേതൃത്വത്തിനുള്ള പ്രഥമസ്ഥാനം പുന:സ്ഥാപിക്കുവാന്‍ സാധിച്ചു എന്നതായിരുന്നു. ”താഴെത്തട്ടിലുള്ള ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന.വോട്ടെടുപ്പ് നടക്കുന്നതിനായി ഡിലിമിറ്റേഷന്‍ വേഗത്തില്‍ നടക്കണം, ജമ്മു കശ്മീരിന് ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ലഭിക്കണം. അത് അതിന്റെ വികസനത്തിന് കരുത്ത് പകരും” എന്നു പറഞ്ഞതിലൂടെ സമാനമായ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തമായ സൂചനയാണ് പ്രധാനമന്ത്രി മോദി നല്‍കിയത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ”പുതിയ കാശ്മീര്‍” നിര്‍മ്മിക്കുന്നതിനുള്ള ആദ്യപടിയാണ്. സ്വാഭാവികമായി അടുത്ത ഘട്ടം ”പുതിയ അജണ്ട”യാണ്. അഴിമതിരഹിതവും പുരോഗമനോന്മുഖവും വികസിതവുമായ ജമ്മുകശ്മീരിനുള്ള ആഹ്വാനമാണ് പ്രധാനമന്ത്രി യോഗത്തില്‍ നല്‍കിയത്.ജമ്മുകാശ്മീരിന്റെ സമഗ്രവളര്ച്ചയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കശ്മീരി പണ്ഡിറ്റുകള്‍, ജമ്മു ജനത, അഭയാര്‍ഥികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ അനുഭവിക്കേണ്ടി വന്ന അനീതികള്‍ ഇല്ലാതാക്കുക എന്നതാണ് ‘സമഗ്ര വളര്‍ച്ച’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അതിനുള്ള പാതയൊരുക്കി. എന്നാല്‍ താഴ്വരയിലെ പരമ്പരാഗത രാഷ്ട്രീയകക്ഷികള്‍ക്ക് ഈ അജണ്ടയോട് വിരോധമുണ്ട്. വിഘടനവാദത്തിന്റെയും വിദ്വേഷത്തിന്റെയും അജണ്ടയിലാണവര് തഴച്ചുവളര്‍ന്നത്. ഈ അജണ്ട പിന്തുടരുന്നവര് ആര്‍ട്ടിക്കിള്‍ 370 യും പ്രത്യേക പദവിയും പുന:സ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ഉന്നയിച്ചു. എന്നാല്‍ ഈ കക്ഷികള്‍ക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനത്ത് അവരുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ജനം ഇനിയും അവരുടെ വാചാടോപത്തില്‍ വീഴില്ല.
അത് സംസ്ഥാനത്ത് ”പുതിയ നേതൃത്വ” ത്തിന്റെ ഉയര്‍ച്ചയിലേക്ക് നയിക്കും. ദില്ലി കൂടിക്കാഴ്ച്ചയില്‍ തന്നെ ആ പുതിയ നേതൃത്വത്തിന്റെ ഉയര്‍ച്ചയുടെ സൂചനകള്‍ പ്രകടമായിരുന്നു. അവിടെ പരമ്പരാഗത കക്ഷികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും താരതമ്യേന പുതിയ നേതാക്കളായ സജ്ജാദ് ലോണ്‍, അല്‍താഫ് ബുഖാരി എന്നിവരുമായി വേദി പങ്കിട്ടു. എല്ലാവര്ക്കും തുല്യമായ അവസരം ലഭിച്ചു.
താഴ്വരയുടെ രാഷ്ട്രീയത്തില്‍ ഒരു രാഷ്ട്രീയകക്ഷിയും ഒരു കുടുംബവും മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് ഒരു പുതിയ കളിക്കാരനെ- പിഡിപി- റിംഗിലേക്ക് കൊണ്ടുവന്നു. കൂടുതല്‍ രാഷ്ട്രീയകക്ഷികള്‍ സംസ്ഥാനത്തെ രാഷ്ട്രീയഇടത്തില് ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദില്ലിയിലെ ചിലര്‍ പ്രതീക്ഷിക്കുന്നത് നവാഗതര്‍ കേന്ദ്രഭരണത്തിന്റെ ആംപ്ലിഫയറാകണമെന്നാണ്. അതിനു ദേശീയ കക്ഷികളായ ബി.ജെ.പി.യും കോണ്‍ഗ്രസും അവിടെയുണ്ട്. സംസ്ഥാനത്തിന് വേണ്ടത് ഡല്‍ഹിയുടെ മൗത്ത്പീസുകളല്ല, മറിച്ച് ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധികളാണ്. ”ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍, ജമ്മു കശ്മീരിന് രാഷ്ട്രീയപരമായ നേതൃത്വം നല്‍കുകയും അവരുടെ അഭിലാഷങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കുകയും വേണം” എന്ന പ്രധാനമന്ത്രിയുടെ സന്ദേശം ആ മനോഭാവത്തോടെ ഉള്‍ക്കൊള്ളണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: