തിരുവനന്തപുരം: പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ കൊവിഡ് വാക്സിന് വിതരണം അട്ടിമറിച്ചു. സാന്ത്വന പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കാനുള്ള വാക്സിന് പൂഴ്ത്തിവച്ച് സിപിഎമ്മുകാര്‍ക്കും അവരുടെ കുടുംബക്കാര്‍ക്കുമായി നല്‍കിയെന്നും ആക്ഷേപം.ഇന്നലെ രാവിലെയോടെയാണ് പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ സിപിഎം അജണ്ടയില്‍ വാക്സിന് നല്കല് അരങ്ങേറിയത്. മുന്നൂറോളം വാക്സിനുകളാണ് ശ്രീകാര്യം ഞാണ്ടൂര്‍കോണം വാര്‍ഡുകളിലെ പാര്‍ട്ടിക്കാര്‍ക്കും കുടുംബക്കാര്‍ക്കുമായി നല്‍കിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ വാക്സിനേഷന് സെന്ററുകളില്‍ വാക്സിന് എടുക്കില്ല എന്ന ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് നിലനില്‍ക്കെയാണ് ഇവിടെ വാക്സിന് നല്‍കിയത്.
പാര്‍ട്ടി ഉന്നതരുടെയും സര്‍ക്കാരിന്റെയും ആസൂത്രിതമായ പദ്ധതിയായിരുന്നു വാക്സിന് തിരിമറിയുടെ പിന്നിലെന്നാണ് ആരോപണം. കൊ വിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതനുസ്സരിച്ച് മാത്രമേ വാക്സിന് നല്കാന് പാടുള്ളൂവെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ചാണ് പാര്‍ട്ടിക്കാരുടെ ഇഷ്ടക്കാര്‍ക്ക് വാക്സിന് നല്‍കിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതില്‍ കടുത്ത പ്രതിസന്ധിയാണുള്ളത്. പതിനഞ്ചുമിനിട്ട് മാത്രമേ രജിസ്ട്രേഷന് ചെയ്യാന്‍ ലഭിക്കുകയുള്ളൂ. ഈ സമയം പോര്‍ട്ടലില്‍ കയറിക്കൂടിയാലും പലര്‍ക്കും രജിസ്ട്രേഷന് നടക്കാറില്ല. വൃദ്ധരും രോഗികളും അടക്കം ആയിരക്കണക്കിന് പേരാണ് വാക്സിനേഷന് എടുക്കാനായി കാത്തിരിക്കുന്നത്. ആദ്യ ഡോസ് എടുത്ത് രണ്ടാമത്തെ ഡോസിന് കാലാവധി കഴിഞ്ഞവരും അനവധിയാണ്. ഇവരെല്ലാവരും രജിസ്ട്രേഷന് കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കായി വാക്സിന് പിന്‍വാതിലിലൂടെ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: