കൊല്ലം: സ്ത്രീധനപീഢനത്തെ തുടര്‍ന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് സന്ദര്‍ശിച്ച് നടന് സുരേഷ് ഗോപി. ഞായറാഴ്ചയാണ് താരം കൊല്ലത്ത് എത്തി വിസ്മയയുടെ അച്ഛനെയും അമ്മയെയും കണ്ടത്. സ്ത്രീധന ഗാര്‍ഹിക പീഢനങ്ങളെക്കുറിച്ച് താന്‍ പ്രധാനമന്ത്രിയെ നേരിട്ട് വിവരം ധരിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വിസ്മയയുടേത് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പെണ്മക്കളുള്ള കുടുംബങ്ങള്‍ വലിയ അങ്കലാപ്പിലാണ്. ഇത് ആവര്‍ത്തിക്കരുതെന്ന് പറയുന്നത് മാത്രം മതിയാകില്ല. സാമൂഹ്യനീതി വകുപ്പ് മുന്‍കൈ എടുത്ത് ഇത് തടയാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസുകാര്‍ എല്ലാം വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു. സ്ത്രീധന പീഢനങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അച്ഛനമ്മമാരുടെ കൂട്ടായ്മയ്ക്ക് സാമൂഹ്യനീതി വകുപ്പ് മുന്‍കൈഎടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: