Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ആദ്യം വിറച്ചു; ഒടുവില്‍ കടന്നു; ഓസ്ട്രിയയെ വീഴ്‌ത്തി ഇറ്റലി ക്വാര്‍ട്ടറില്‍

ഇറ്റലിക്കായി ഫെഡറിക്കോ കിയേസയും മാത്തിയോ പെസ്സീനയുമാണ് ഗോള്‍ നേടിയത്. കലാസിച്ച് ആസ്ട്രിയയുടെ ആശ്വാസഗോള്‍ നേടി. ഈ മൂന്ന് താരങ്ങളും പകരക്കാരായി കളത്തിലെത്തിയവരാണ് എന്ന പ്രത്യേകതയുണ്ട്. ക്വാര്‍ട്ടറില്‍, ബെല്‍ജിയം-പോര്‍ച്ചുഗല്‍ മത്സര വിജയികളെയാണ് ഇറ്റലി നേരിടുക. തോറ്റെങ്കിലും അസൂറികളെ വെള്ളം കുടിപ്പിച്ചാണ് അലാബയും സംഘവും യൂറോ കപ്പില്‍ നിന്നും മടങ്ങുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 27, 2021, 09:52 pm IST
inFootball

ലണ്ടന്‍: തൊണ്ണൂറ്റിനാലാം മിനിറ്റ് വരെ അസൂറികളെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടിയ ഓസ്ട്രിയയ്‌ക്ക് ഒടുവില്‍ തോല്‍വി. അധികസമയത്തേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഓസ്ട്രിയയെ കീഴടക്കി ഇറ്റലി യൂറോ 2020 ന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.

ഇറ്റലിക്കായി ഫെഡറിക്കോ കിയേസയും മാത്തിയോ പെസ്സീനയുമാണ് ഗോള്‍ നേടിയത്. കലാസിച്ച് ആസ്ട്രിയയുടെ ആശ്വാസഗോള്‍ നേടി. ഈ മൂന്ന് താരങ്ങളും പകരക്കാരായി കളത്തിലെത്തിയവരാണ് എന്ന പ്രത്യേകതയുണ്ട്. ക്വാര്‍ട്ടറില്‍, ബെല്‍ജിയം-പോര്‍ച്ചുഗല്‍ മത്സര വിജയികളെയാണ് ഇറ്റലി നേരിടുക. തോറ്റെങ്കിലും അസൂറികളെ വെള്ളം കുടിപ്പിച്ചാണ് അലാബയും സംഘവും യൂറോ കപ്പില്‍ നിന്നും മടങ്ങുന്നത്. തുടര്‍ച്ചയായി 31-ാം മത്സരത്തിലും തോല്‍വി വഴങ്ങാതെ ഇറ്റലി കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ 12 മത്സരങ്ങള്‍ക്കിടെ ഇറ്റലി ആദ്യമായാണ് ഗോള്‍ വഴങ്ങിയതും.  

ഓസ്ട്രിയ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ രണ്ട് മാറ്റങ്ങളുമായാണ് ഇറ്റലി കളിക്കാനിറങ്ങിയത്. ഇറ്റലിയുടെ പരിക്കേറ്റ നായകന്‍ ചില്ലെനി ഇല്ലാതിരുന്നത് പ്രതിരോധത്തില്‍ പ്രകടമായിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ ഇറ്റാലിയന്‍ ഗോള്‍മുഖത്ത് ഭീതിപരത്താന്‍ ഓസ്ട്രിയയ്‌ക്ക് സാധിച്ചു. ആദ്യ മിനിറ്റുകളില്‍ ഓസ്ട്രിയയ്‌ക്കായിരുന്നു  നേരിയ മുന്‍തൂക്കം. ഇറ്റാലിയന്‍ പ്രതിരോധത്തെ ഓസ്ട്രിയന്‍ മുന്നേറ്റനിര നിരന്തരം പരീക്ഷിച്ചു. സാവധാനത്തില്‍ ഇറ്റലി കളം വാഴാന്‍ തുടങ്ങി. 11-ാം മിനിറ്റില്‍ ഇറ്റലിയുടെ സ്പിനാന്‍സോള ബോക്സിനകത്തുനിന്ന് വെടിയുണ്ട പോലൊരു ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പോയി. 13-ാം മിനിട്ടില്‍ ഇറ്റലിയുടെ ഇന്‍സീനിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ബാഷ്മാന്‍ അനായാസം കൈയ്യിലൊതുക്കി. 17-ാം മിനിറ്റില്‍ ഇറ്റലിയുടെ ബാരെല്ലയെടുത്ത ഗോളെന്നുറച്ച ഷോട്ട് ബാഷ്മാന്‍ തട്ടിയകറ്റി അപകടം ഒഴിവാക്കി.  32-ാം മിനിറ്റില്‍ സീറോ ഇമ്മൊബിലെയുടെ തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ ഓസ്ട്രിയന്‍ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. 42-ാം മിനിറ്റില്‍ സ്പിനാന്‍സോളയുടെ മറ്റൊരുഷോട്ട് ഗോള്‍കീപ്പര്‍ ബാഷ്മാന്‍ രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ഇറ്റാലിയന്‍ ബോക്സിന് തൊട്ടുമുന്നില്‍ വെച്ച് ഓസ്ട്രിയയ്‌ക്ക് ഫ്രീകിക്ക് ലഭിച്ചു. അവരുടെ ബൗംഗാര്‍ട്നറെ ഡി ലോറെന്‍സോ വീഴ്‌ത്തിയതിനാണ് ഫ്രീകിക്ക് ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത നായകന്‍ അലാബയ്‌ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന്  

മുകളിലൂടെ പറന്നു. 64-ാം മിനിറ്റില്‍ അര്‍ണോടോവിച്ചിന്റെ മികച്ച ഷോട്ട് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡോണറുമ്മ കൈയ്യിലൊതുക്കി. 65-ാം മിനിട്ടില്‍ അര്‍ണോടോവിച്ച് ഇറ്റാലിയന്‍ ഗോള്‍വല കുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഗോള്‍ നിഷേധിച്ചു. ഗോള്‍ നേടുമ്പോള്‍ താരം ഓഫ്സൈഡ് ആയിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റില്‍ ഓസ്ട്രിയന്‍ ബോക്സിനെ തൊട്ടുവെളിയില്‍ നിന്നും ലഭിച്ച ഫ്രീ കിക്കും മുതലാക്കാന്‍ ഇറ്റലിക്ക് കഴിയാതിരുന്നതോടെ കളി അധികസമയത്തേക്ക് നീണ്ടു. 2020 യൂറോയില്‍ അധിക സമയത്തേക്ക് നീണ്ട ആദ്യ മത്സരമാണിത്.  

പിന്നീട് 93-ാം മിനിറ്റില്‍ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ മികച്ച ഗ്രൗണ്ടര്‍ ബാഷ്മാന്‍ കൈയ്യിലൊതുക്കി. തൊട്ടുപിന്നാലെ ഇറ്റലി ലീഡ് നേടി. സ്പിനാസോളയുടെ പാസ് തലകൊണ്ട് സ്വീകരിച്ചശേഷം കിയേസ പായിച്ച ഹാഫ്‌വോളി ഓസ്ട്രിയന്‍ ഗോള്‍കീപ്പര്‍ ബാഷ്മാന് ഒരു അവസരവും നല്‍കാതെ വലയില്‍ കയറി. രാജ്യത്തിനായി താരം നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. 84-ാം മിനിറ്റില്‍ ബെറാഡിയ്‌ക്ക് പകരക്കാരനായാണ് കിയേസ ഗ്രൗണ്ടിലെത്തിയത്. പിന്നീട് 104-ാം മിനിറ്റില്‍ ഇന്‍സീനിയുടെ അത്യുഗ്രന്‍ ഫ്രീകിക്ക് അവിശ്വസനീയമായി ഗോള്‍കീപ്പര്‍ ബാഷ്മാന്‍ തട്ടിയകറ്റിയതിനു പിന്നാലെ ഇറ്റലി ലീഡ് ഉയര്‍ത്തി. ഇത്തവണ മാത്തിയോ പെസ്സീനയാണ് അസൂറികള്‍ക്കായി ഗോള്‍ നേടിയത്. അസെര്‍ബിയുടെ പാസ്സില്‍ നിന്നാണ് പെസ്സീന ലക്ഷ്യം കണ്ടത്. 114-ാം മിനിറ്റില്‍ ഓസ്ട്രിയ ഒരു ഗോള്‍ മടക്കി. കോര്‍ണര്‍ കിക്കിനൊടുവിലായിരുന്നു ഗോള്‍. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ കലാസിച്ചാണ് ലക്ഷ്യം കണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

പുതിയ വാര്‍ത്തകള്‍

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.