ന്യൂദല്‍ഹി: മോദി എന്ന പേര് ഉപയോഗിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പരിഹാസം മോദി എന്ന കുടുംബപ്പേരുള്ള എല്ലാവര്‍ക്കുമെതിരായ അധിക്ഷേപമാണെന്ന് കാണിച്ച് ഗുജറാത്ത് എംഎല്‍എ ഫയല്‍ ചെയ്ത ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ഹാജരായ രാഹുല്‍ഗാന്ധി താന്‍ പറഞ്ഞതെന്താണെന്ന് ഓര്‍മ്മയില്ലെന്ന് കോടതിയില്‍ മൊഴി നല്‍കി.
നിരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി….എങ്ങിനെയാണ് എല്ലാ മോദികള്‍ക്കും ഒരേ കുടുംബപ്പേരുണ്ടായത്? – ഇതായിരുന്നു രാഹുല്‍ഗാന്ധി 2019 ഏപ്രില്‍ 13ന് കര്‍ണ്ണാടകയിലെ കോലാറില്‍ നടത്തിയ പരിഹാസപ്രസംഗം. എന്നാല്‍ എന്താണ് താന്‍ പ്രസംഗത്തില്‍ പറഞ്ഞതെന്ന് കൃത്യമായി ഓര്‍മ്മയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി കോടതിയില്‍ പറഞ്ഞത്. കേസില്‍ രാഹുല്‍ഗാന്ധി കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പക്ഷെ മോദി കുടുംബപ്പേരുള്ളവരെ മുഴുവന്‍ അപമാനിക്കുക എന്ന ലക്ഷ്യമില്ലായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കോടതയില്‍ വിശദീകരിച്ചു. രാഹുല്‍ഗാന്ധി താന്‍ കുറ്റക്കാരനല്ലെന്ന് കോടതിയ്‌ക്ക് മുമ്പാകെ അപേക്ഷിക്കുകയും ചെയ്തു. സൂറത്തിലെ ബിജെപി എംഎല്‍എ പുര്‍ണ്ണേഷ് മോദിയാണ് കേസ് ഫയല്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് ക്രിമിനല്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: