തിരുവനന്തപുരം: മറ്റൊരു കേന്ദ്ര പദ്ധതി കൂടി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പേരിലാക്കി. കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് ഫെബ്രുവരിയില്‍ നടപ്പാക്കി തുടങ്ങിയ പദ്ധതിയാണ് പിണറായി വിജയന് സര്‍ക്കാര്‍ ഉളുപ്പുമില്ലാതെ സ്വന്തമാക്കിയത്. കോവിഡ് മൂലം അത്താണി നഷ്ടമായ പട്ടികജാതി/ പിന്നാക്ക വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് വായ്പ കിട്ടുന്ന പദ്ധതിയാണ് സ്വന്തം പദ്ധതിയായി അവതരിപ്പിച്ചത്.
Support for Marginalized Individuals for Livelihood & Enterprise (SMILE) എന്ന ഈ പദ്ധതി പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെന്ന് വിശദവിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ബിജെപി വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു.
കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയായിരിക്കണം. . 5 ലക്ഷം രൂപയാണ് പരമാവധി കിട്ടുക. ഇതിന്റെ 20 ശതമാനം അതായത് 1 ലക്ഷം രൂപ സബ്സിഡിയാണ്. 9 ശതമാനം പലിശയുണ്ടെങ്കിലും ഗുണഭോക്താവ് 6 ശതമാനം അടച്ചാല്‍ മതി എന്ന പ്രത്യേകതയുമുണ്ട്. കോവിഡ് മൂലം മരിച്ചയാള്് 18 നും 60 ഇടയില്‍ പ്രായമുള്ളയാളാവണം എന്ന നിബന്ധനയുണ്ട്. ഇതിന് 70 കോടിയോളം രൂപ കേന്ദ്രം വകയിരുത്തിയിട്ടുമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കാത്ത അന്തിമ തിയതി തീരുമാനിച്ചതും പദ്ധതിയില്‍ നിന്ന് ഒബിസിയെ ഒഴിവാക്കിയതും മാത്രമാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരിന്റെ സംഭാവനയെന്നും പറഞ്ഞ സന്ദീപ് ആരോപിച്ചു.
ഈ പദ്ധതിക്കായി എത്ര രൂപ സംസ്ഥാനം വകയിരുത്തിയിട്ടുണ്ട്? ഈ പദ്ധതി ആവിഷ്കരിച്ച മന്ത്രിസഭാ യോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ?സ്വന്തം പദ്ധതിയാണെങ്കില്‍ ഏത് ഏജന്‍സിയാണ് വായ്പ നല്‍കുന്നത്?എന്തിനാണ് ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത്? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും ആവശ്യപ്പെട്ടു, സന്ദീപ്, ആനയുടെ ഗര്‍ഭം വരെ ഏറ്റെടുത്ത എട്ടുകാലി മമ്മൂഞ്ഞ് ഒക്കെ പിണറായിയെ അപേക്ഷിച്ച് എത്രയോ പാവം എന്നും ആ്ക്ഷേപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: