തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വാദം.
2019 ജനുവരി 8, 9 നടന്ന ദേശിയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയോടെ ശമ്പളം അനുവദിക്കാനുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തിനകം ശമ്പളം തിരിച്ച് പിടിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ചീഫ് സെക്രട്ടറി, പൊതുഭരണ, ധനകാര്യ സെക്രട്ടറിമാര്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ നയപരമായ നടപടിയാണെന്നും ഇതുമൂലം സര്‍ക്കാരിന് ബാധ്യത വരുന്നില്ലെന്നുമാണ് സര്‍ക്കാരിന്റെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: