കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്ക് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുമായുള്ള അടുത്ത ബന്ധം പുറത്തുവന്നതോടെ നേതൃത്വം കൂടുതല്‍ പ്രതിരോധത്തില്‍. ആയങ്കിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നുവെങ്കിലും സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രധാന നേതാക്കളുമൊത്ത് ഇയാള്‍ നില്‍ക്കുന്ന ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നേതൃത്വം പൂര്‍ണ്ണമായും കുഴപ്പത്തിലായി. സ്വര്‍ണ്ണക്കടത്തിലെ സിപിഎം ബന്ധം കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ തള്ളിയതാണ്.
സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തില്‍ അര്‍ജുന്‍ ആയങ്കി തനിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ചെങ്കിലും ഇതിന് അനുകൂലമായി ലൈക്ക് അടിച്ചത് പാര്‍ട്ടി അനുകൂലികള്‍ തന്നെയായിരുന്നു. ആയങ്കിയെ പിന്തുണയ്‌ക്കുന്നത് ഇപ്പോഴും സഖാക്കള്‍ തന്നെ.
ഒടുവില്‍ കള്ളക്കടത്ത് സംഘങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ ലൈക്കടിക്കരുതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം. ഷാജറിന് പരസ്യ പ്രസ്താവനയുമായി ഇറങ്ങേണ്ടിവന്നു. ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞുപോകണമെന്നും നേതൃത്വം ആവശ്യപ്പെടുന്നു. എന്നാല്‍ എം. ഷാജര്‍, ഡിവൈഎഫ്‌ഐ നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ എന്നിവരോടൊപ്പം അര്‍ജുന്‍ ആയങ്കി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ചതോടെ സിപിഎം നേതൃത്വം പൂര്‍ണ്ണമായും പ്രതിരോധത്തിലായി.
സ്വര്‍ണ്ണക്കടത്തിന് അര്‍ജുന്‍ ഉപയോഗിച്ച ചുവന്ന സ്വിഫ്റ്റ് കാര്‍ ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സജേഷിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വീട്ടുകാര്‍ പോലുമറിയാതെയാണ് സജേഷ് കാര്‍ വാങ്ങി അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയത്. ഇതുവരെ നിയമ നടപടികളുമുണ്ടായിട്ടില്ല. പാര്‍ട്ടി നേതൃത്വവുമായി സജീവ ബന്ധമില്ലെങ്കില്‍ ഇത്തരത്തില്‍ വാഹനം ഉപയോഗിക്കാന്‍ സാധിക്കില്ല. കാര്‍ സജേഷിന്റേതാണെങ്കിലും ഉപയോഗിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയാണ്. അര്‍ജുന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇയാള്‍ ഇപ്പോഴും ഒൡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: