കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ കണക്കു പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും (10.66 ശതമാനം) പ്രതിദിന കൊവിഡ് കേസിലും കേരളം മുന്നില്‍. ആകെ കേസില്‍ മഹാരാഷ്ട്രയ്ക്കു പിന്നില്‍ കേരളമാണ്. പോസിറ്റിവിറ്റി നിരക്ക് ദേശീയ തലത്തില്‍ വെറും 2.79 ശതമാനമാണ്. കേരളത്തില്‍ 10.66 ശതമാനവും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന പോസിറ്റീവ് കേസുകള്‍ പതിനായിരത്തിനു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ മാത്രമാണ്. കേരളം (12,118), മഹാരാഷ്ട്ര (9,844), കര്‍ണാടക(4272), തമിഴ്നാട്(6162), ആന്ധ്രാപ്രദേശ് (4981) ആണ് ഏറ്റവും ഒടുവില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റു സംസ്ഥാനങ്ങള്‍.
രാജ്യത്ത് കൊവിഡ് സജീവ കേസുകള്‍ ഒരു ലക്ഷത്തിനു മുകളിലുള്ളത് മഹാരാഷ്ട്ര, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാത്രം. മഹാരാഷ്ട്ര-1,23,866, കര്‍ണാടകം-1,05,226, കേരളം-1,01,102 സജീവ കൊവിഡ് രോഗികളാണുള്ളത്. കൊവിഡ് രണ്ടാം തരംഗത്തില്‍ തീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്ന ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ 3197 സജീവ കേസുകള്‍ മാത്രമാണുള്ളത്. ഇപ്പോള്‍ പ്രതിദിന മരണം നൂറില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്.
ആകെ കൊവിഡ് കേസുകളിലും മഹാരാഷ്ട്ര, കേരളം, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളാണ് മുന്നില്‍. മഹാരാഷ്ട്ര-60,17,035, കേരളം-28,77,989, കര്‍ണാടകം-28,31,026, തമിഴ്നാട്-24,55,332. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്-1,20,370. പതിനായിരത്തിനു മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കര്‍ണാടകം (34,539), തമിഴ്നാട് (32051), ന്യൂദല്‍ഹി (24,952), ഉത്തര്‍പ്രദേശ് (22,381), പഞ്ചാബ് (15,956), ചത്തീസ്ഗഡ് (13,423), കേരളം (12,817), ആന്ധ്രാപ്രദേശ് (12,528), ഗുജറാത്ത് (10,045) സംസ്ഥാനങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: