ചങ്ങനാശ്ശേരി: പായിപ്പാട് വെള്ളാപ്പള്ളിയില്‍ നിന്നും വാഹനത്തില്‍ കടത്തുകയായിരുന്ന ഒരു ലക്ഷം രൂപയുടെ ഹാന്‍സ് സ്പെഷ്ല്‍ സ്ക്വാഡ് പിടികൂടി. കോട്ടയം എസ്പിയുടെ കീഴിലുള്ള സ്പെഷ്യല്‍ സ്ക്വാഡാണ് പിടികൂടിയത്. പായിപ്പാട് വെള്ളാപ്പള്ളി ഓമണ്ണ് സ്വദേശി ജയകുമാര്‍ (ജയന് 55) ആണ് പിടിയിലായത്. മൂന്ന് ചാക്കുകളിലായി 1624 പായക്കറ്റ് ഹാന്‍സും 864 കൂള്‍ലിപ്പ് എന്നിവയാണ് കാറില്‍ നിന്നും കണ്ടെടുത്തത്.
കോട്ടയം എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരാഴ്ച്ചയോളം സ്പെഷ്യല്‍ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു പ്രദേശം. ഹൈദരാബാദില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ചങ്ങനാശ്ശേരിയില്‍ എത്തിച്ച് ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പാമല, വെള്ളാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ മുറികളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു സാധനങ്ങള്‍. ഇവിടെ നിന്നും ആവശ്യക്കാര്‍ക്ക് നല്‍കുകയായിരുന്നു പതിവ്.
ഇന്നലെ രാവിലെ വിതരണത്തിനായി കൊണ്ടുപോകുന്ന വഴിയാണ് വെള്ളാപ്പള്ളിയില്‍ വച്ച് പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരി ഡിവൈഎസ്പി വി.ജെ. ജോഫിയുടെ നേതൃത്വത്തില്‍ തൃക്കൊടിത്താനം സിഐ അജീബ്, എസ്ഐ അനില്‍കുമാര്‍, എഎസ്ഐ ബിജു, സിപിഒ അജിത്ത് കുമാര്‍, സ്ക്വാഡ് അംഗങ്ങളായ അരുണ്‍, ഷമീര്‍, പ്രതീഷ് രാജ്, ഷിബു എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: