കോഴിക്കോട്ട്: രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ഗുണ്ടാ നേതാക്കളായ അര്‍ജ്ജുന്‍ ആയങ്കിയുടേയും ആകാശ് തില്ലങ്കേരിയുടെയും പങ്ക് വ്യക്തമായ സാഹചര്യത്തില്‍ കവര്‍ച്ച സംഘങ്ങളുമായുളള സിപിഎം ബന്ധത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങളെ നിയന്ത്രിക്കുന്നത് സിപിഎം നേതൃത്വമാണ്. ഇത്തരം ഗുണ്ടകളെ ഉപയോഗിച്ചാണ് കൊലപാതകവും മറ്റ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും സിപിഎം നേതൃത്വം നല്‍കുന്നത്. സ്വര്‍ണ്ണ കള്ളക്കടത്ത് സംഘങ്ങളുമായും കവര്‍ച്ച സംഘങ്ങളുമായും സിപിഎമ്മിന് അഭേധ്യമായ ബന്ധങ്ങളുണ്ട്.
രാമനാട്ടുകര സംഭവത്തിലെ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത് കേരളാ പോലീസാണ്, സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശം ശിരസാവഹിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അടുപ്പക്കാരായ പ്രതികളെ അറസ്റ്റു ചെയ്യാന്‍പോലും കേരളാ പോലീസിന് ഭയമാണ്. കൊടകര കവര്‍ച്ച കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഡി.വെ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിഗിലിനെ സംരക്ഷിക്കുന്നതും സിപിഎം നേതൃത്വമാണ് .
ടിപി ചന്ദ്രശേഖരന്‍ വധ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയവെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററെ സ്വര്‍ണ്ണ കള്ളക്കടത്തുകാരന്‍ ഫായിസ് സന്ദര്‍ശിച്ചത് ഇത്തരം സംഘ ങ്ങളുമായുള്ള സിപിഎം ബന്ധത്തിന്റെ വ്യക്തമായ സൂചനയാണെന്നും പ്രഫുല്‍ കൃഷ്ണന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: