ന്യൂദല്‍ഹി : ദല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഇടപെടല്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. ഇന്റലിജെന്‍സ് ദല്‍ഹി പോലീസ്, സിഐഎസ്എഫ് എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്കി കഴിഞ്ഞു. വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കര്‍ഷക സമരത്തെ ഐഎസ്എ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തലസ്ഥാനത്തെ സുരക്ഷയും നിയന്ത്രണങ്ങളും ശക്തമാക്കി. രാജ്ഭവന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ദല്‍ഹി രാജ്ഭവന് സമീപമുള്ള മൂന്ന് മെട്രോ സ്റ്റേഷനുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാജ്ഭവന് ഉപരോധിക്കുമെന്നാണ കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നത്.
അതേസമയം സമരത്തില്‍ നിന്നും പിന്മാറാന് കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കര്‍ഷകരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. കര്‍ഷകരുമായി സര്‍ക്കാര്‍ 11 വട്ടം ചര്‍ച്ചകള്‍ നടത്തിയെന്നും കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ അഭിവൃദ്ധിക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: