തിരുവനന്തപുരം: പ്രകൃതിയുടെ സന്തുലിത താളത്തിനനുസരിച്ച് ജീവിക്കണമെന്ന് സ്വാമി ചിദാനന്ദപുരി. പ്രകൃതിയുടെയും ആവാസവ്യവസ്ഥയുടെയും താളം തെറ്റാന്‍ പാടില്ലെന്നും, അങ്ങിനെ സംഭവിക്കുന്നതു കൊണ്ടു മനുഷ്യനടക്കമുള്ള ജീവരാശിക്ക് വന്നു ചേര്‍ന്നതും വന്നു ചേരുന്നതുമായ ദുരന്തങ്ങളെ കൃത്യമായി തിരിച്ചറിയണം. ഭൂപോഷണയജ്ഞ പ്രബോധനത്തിന്റെ സമാപനം കുറിച്ച് നടത്തിയ ഭൂപാലക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
നമ്മുടെ ജീവിതം ഭൂമിക്കും പ്രകൃതിക്കും പരസ്പര പൂരകവും പരസ്പര പോഷിതവുമാകണം. ജൈവവൈവിധ്യങ്ങളുടെ അനിവാര്യതയും അതിന്റെ അഭാവത്തിലുണ്ടാകുന്ന അപകടങ്ങളും തിരിച്ചറിയണം. ആധുനിക കാലത്ത് ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ എല്ലാ കാര്യങ്ങളും പ്രകൃതിക്ക് ദോഷകരമാണ്. പക്ഷേ അതിനെ ഒഴിവാക്കി മുന്നോട്ടു പോകാനാവില്ല. മറിച്ച് പ്രകൃതിയ്ക്ക് പരമാവധി ദോഷം ഇല്ലാതാക്കി ജീവിക്കാനാണ് ശ്രമിക്കേണ്ടത്. ഭൂപോഷണം തുടര്‍ പരിപാടിയായിരിക്കണം. ഇത് നല്കുന്ന സന്ദേശം ജീവിതത്തില്‍ സ്വാഭാവികവും വളര്‍ന്നു വരണം, സംസ്ക്കാരമായി മാറണം. സ്വാമി പറഞ്ഞു.
ഭൂപോഷണയജ്ഞ സമിതി അദ്ധ്യക്ഷന്‍ ഡോ വി എസ് വിജയന് അധ്യക്ഷത വഹിച്ചു. വികസനം സുസ്ഥിരമായാല്‍ മാത്രമേ ഭാവി തലമുറയ്ക്ക് വികസനം സാധ്യമാകുവെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനം കൊണ്ട് ഭൂമിക്കുണ്ടാകുന്ന ആഘാതം കുറവായിരിക്കും. ഇത്തരമൊരു വികസന പദ്ധതി കേരളത്തില്‍ ചെയ്യുന്നില്ല.
പ്രകൃതിയെ ഇന്നത്തെ രീതിയിലെങ്കിലും നിലനിര്‍ത്തണം. സ്വസ്ഥിര വികസനത്തിന്റെ സന്ദേശം എല്ലാവരിലും എത്തുകയും ആ സന്ദേശത്തിനനുസരിച്ച് ജീവിക്കുകയും ചെയ്യണം. അദ്ദേഹം പറഞ്ഞു.
പൊതുകാര്യദര്‍ശി പി. ഗോപാലന്‍കുട്ടി മാഷ് ഭാവി പരിപാടികള്‍ അവതരപ്പിച്ചു. ആവാസവ്യവസ്ഥയില്‍ മണ്ണ്, ജലം, വായു എന്നിവയുടെ പ്രാധാന്യം കൃത്യമായി അറിയുകയും അതിനനുസരിച്ച ജീവിത ശൈലി സ്വയം ശീലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഉര്‍വ്വരത നഷ്ടപ്പെട്ട് തീര്‍ത്തും ഊഷരമായിത്തീര്‍ന്ന മണ്ണും, അതീവ മലിനമാക്കപ്പെട്ട ജലസ്രോതസ്സുകളും, മലിനീകരിക്കപ്പെട്ട അന്തരീക്ഷവും എന്ന ഇന്നത്തെ അവസ്ഥക്ക് ആവാസവ്യവസ്ഥയിലെ മനുഷ്യന് മാത്രമാണ് ഉത്തരവാദി. മറ്റൊരു ജീവജാലങ്ങള്‍ക്കും ഈ മഹാപാപത്തില്‍ പങ്കില്ലെന്നു മാത്രമല്ല ഇവയുടെ സംരക്ഷണത്തില്‍ അവയുമായി സമരസപ്പെട്ടാണ് ജീവിച്ചു വരുന്നത്. അതുകൊണ്ടുതന്നെ ഭൂമിയുടെ ഇന്നത്തെ ദുരവസ്ഥ മാറ്റിയെടുക്കേണ്ടത് മനുഷ്യന്റെ കടമയാണ്. അദ്ദേഹം പറഞ്ഞു.
സ്വാമി വിവിക്താനന്ദ, ഡോ.എം.ലക്ഷ്മീകുമാരി, ഡോ.ജേക്കബ് തോമസ്, ഡോ: എന്‍.സി.ഇന്ദുചൂഡന്, ഡോ. പ്രമീള ദേവി, ഡോ. സി.എം. ജോയ് , ഡോ. കെ എം ദയാല്‍, അംബിക ടീച്ചര്‍, ആര്. പ്രസന്നകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഗ്രാമ വികാസ് പ്രമുഖ് പി. ശശീന്ദര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര് എസ് എസ് പ്രാന്ത സംഘചാലക്. അഡ്വ. കെ കെ ബലറാം സമാപന പ്രസംഗം നടത്തി. ഗ്രാമവികസ് പ്രാന്തീയ സഹ സംയോജകന്‍ പി. ഉണ്ണികൃഷ്ണന് സ്വാഗതവും പ്രാന്തീയ ഗോസേവാ പ്രമുഖ് കെ കൃഷ്ണന് കുട്ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: