ന്യൂദല്‍ഹി: കേന്ദ്രനിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്ററിന്റെ പ്രതികാരം. അമേരിക്കയിലെ പകര്‍പ്പാവകാശനിയമം ലംഘിച്ചുവെന്നാരോപിച്ചാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിയത്.
കേന്ദ്രവും ട്വിറ്ററും തമ്മില്‍ ഐടി ചട്ടം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം തുടരുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചത്. ഒരു മാസം മുന്‍പ് കേന്ദ്രം പുറത്തിറക്കിയ ഐടി നയം ഇനിയും പാലിക്കാതെ മുന്നോട്ട് പോവുകയാണ് ട്വിറ്റര്‍.
എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പുനസ്ഥാപിച്ചു. മന്ത്രിയുടെ ആദ്യ ട്വീറ്റ് ട്വിറ്ററിനെതിരെയുള്ളതായിരുന്നു. ട്വിറ്ററിന്റെ നടപടി ഏകപക്ഷീയവും ധിക്കാരപരവുമാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ ആരോപണം. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അക്കൗണ്ടിലേക്കുള്ള പ്രവേശനം നിഷേധിച്ച ട്വിറ്ററിന്റെ നടപടി ഇന്ത്യയിലെ ഐടി നിയമത്തിലെ 4(8) വകുപ്പിന്റെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: