മുംബൈ: ഗൂഗിളും റിലയന്‍സ് ജിയോയും ചേര്‍ന്ന് വികസിപ്പിക്കുന്ന ജിയോ ഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലെ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നും റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു ഈ പ്രഖ്യാപനം.
സപ്തംബര്‍ 10ന് ഗണേഷ് ചതുര്ത്ഥിയാഘോഷവേളയില് ഈ ഫോണുകള്‍ വിപണിയില്‍ എത്തും. എല്ലാ ഇന്ത്യന്‍ ഭാഷകളും ഭാഷാവിവര്‍ത്തനവും ഈ ഫോണില്‍ ലഭിക്കും. കൂടാതെ മികച്ച ക്യാമറ, സുരക്ഷാസംവിധാനങ്ങള്‍ എല്ലാം ഇതില്‍ ഉണ്ടാകും.
സൗദി ആരാംകോയുമായുള്ള പദ്ധതി ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാനി പറഞ്ഞു. സൗദി ആരാംകോ ചെയര്മാന് യാസിര്‍ അല്‍ റൂമയ്യാന് റിലയന്‍സ് ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: