ചേര്‍ത്തല: വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണ വെട്ടേറ്റ് മരിച്ച കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ പള്ളിത്തോട് മാതുപറമ്പില് നിഹാസ് (40) ആണ് പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പൂച്ചാക്കല്‍ ഭാഗത്ത് നിന്നാണ് പിടികൂടിയത്. കേസിലെ 20-ാം പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 25 ആയി. കഴിഞ്ഞ ഫെബ്രുവരി 24 ന് രാത്രി വയലാര്‍ നാഗംകുളങ്ങര കവലയില്‍ ഉണ്ടായ എസ്ഡി.പി.ഐ അക്രമത്തിലാണ് നന്ദു കൃഷ്ണ വെട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കെ.എസ് നന്ദുവിനും പരുക്കേറ്റിരുന്നു. ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കാണ് അന്വേഷണ ചുമതല.
വയലാര്‍ നാഗംകുളങ്ങരയില്‍ ആര്.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാംപ്രതി അര്‍ഷാദ്, രണ്ടാംപ്രതി അഷ്കര്‍ എന്നിവര്‍ കാറില്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് നന്ദുവിന്റെ തലയ്ക്ക് വെട്ടിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റവും ഗൂഢാലോചനയും അടക്കം 12 വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: