മുംബൈ: ശിവസേന എംപി സഞ്ജയ് റാവുത്തിനെതിരായ സ്ത്രീപീഢനക്കേസ് അന്വേഷിക്കാന്‍ മുംബൈ പൊലീസ് കമ്മീഷണറോട് ഉത്തരവിട്ട് മുംബൈ ഹൈക്കോടതി.
ജൂണ്‍ 24നകം ഈ ആരോപണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സൈക്യാട്രിസറ്റായി ജോലി ചെയ്യുന്ന സ്ത്രീയെ ഒളിഞ്ഞുനോക്കാനും അവരെ പിന്തുടരാനും ആളുകളെ നിയോഗിച്ചു എന്നതാണ് സഞ്ജയ് റാവുത്തിനെതിരായ ഒരു ആരോപണം. ആ സ്ത്രീയെ പരസ്യമായി അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കൊല്ലാന്‍ ശ്രമിച്ചുവെന്നും കൂടി ആരോപണമുണ്ട്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ഇക്കാര്യത്തില്‍ ഇരയായ സ്ത്രീ തന്നെ നല്‍കിയ റിട്ട് പരാതി ഹൈക്കോടതി പരിഗണിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി സഞ്ജയ് റാവത്ത് തന്റെ ജീവിതം നരകതുല്യമാക്കിയെന്നും സ്ത്രീ പരാതിയില്‍ പറയുന്നു.
മറാത്തി മീഡിയ ഈ വാര്‍ത്ത മറച്ചുവെയ്‌ക്കുമെന്നതിനാല്‍ ഇത് പരമാവധി പ്രചരിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ട് ബിജെപി നേതാവ് നിലേഷ് ആര്‍ റാണ ട്വീറ്റ് ചെയ്തു. ‘രണ്ടാഴ്ച മുമ്പ് ചെയ്യാത്ത കുറ്റത്തിന് ഈ സ്ത്രീയെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഈ സ്ത്രീയുടെ ജീവിതം വര്‍ഷങ്ങളായി നരകതുല്യമാക്കുകായിരുന്നു സഞ്ജയ് റാവുത്ത്,’ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: