തൃശൂര്‍ : വാഴക്കോട് ക്വാറിയിലെ സ്ഫോടനത്തില്‍ ദുരൂഹത. സംഭവത്തില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്നും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് അറിയിച്ചു. ക്വാറിയില്‍ ബിജെപി പ്രതിനിധി സംഘം ഇന്ന് സന്ദര്‍ശനം നടത്തിയിരുന്നു. അതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പി.കെ. കൃഷ്ണദാസ് ഇക്കാര്യം അറിയിച്ചത്.
തീവ്രവാദ സംഘങ്ങള്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് വാഴക്കോട് ക്വാറിയില്‍ നിന്നും പിടികൂടിയത്. അതിനാല്‍ ബോംബ് നിര്‍മാണമാണ് നടന്നത് എന്നും വ്യക്തമാണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് വേണ്ടത്.
എന്നാല്‍ പോലീസ് ഇതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. മന്ത്രി കെ. രാധാകൃഷ്ണന് ഇതുവരെ സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്തുകൊണ്ടാണത്.
നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ക്വാറിയുടെ ലൈസന്‍സ് റദ്ദാക്കിയ സബ് കളക്ടറെ മുമ്പ് സ്ഥലം മാറ്റിയതാണ്. മുന്‍ മന്ത്രി എ.സി. മൊയ്തീനും ഇക്കാര്യത്തില്‍ മിണ്ടുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉള്ള ബന്ധം കാരണം പോലീസ് കേസ് തേച്ചുമായ്ച്ചു കളയാന്‍ നോക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: