തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ സൗഹൃദ വ്യവസായ- വാണിജ്യ സ്ഥാപനങ്ങളില്‍ കേരളത്തിന് നിന്നുള്ള ഹാരിസണ്‍സ് മലയാളം ആറാം സ്ഥാനത്ത്. കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ ആദ്യത്തെതും തോട്ടം മേഖലയിലെ പ്രഥമ കമ്പനിയുമാണ്. കൃഷി-കാര്‍ഷിക വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായും ഹാരിസണ്‍സ് തെരഞ്ഞെടുക്കപ്പെട്ടു.
ഇക്കണോമിക്സ് ടൈംസുമായി സഹകരിച്ച് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് എന്ന സ്ഥാപനം നടത്തിയ സര്‍വേയിലാണ് ഹാരിസണ്‍സ് മുന്നിലെത്തിയത്.
ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് എന്ന ആഗോള സ്ഥാപനം 60-ഓളം രാജ്യങ്ങളില്‍ ഇത്തരം സര്‍വ്വേ ഏറ്റെടുത്തു നടത്തുന്നു. ഇന്ത്യയില്‍ 800-ല്‍ അധികം സ്ഥാപനങ്ങളില്‍ ഇവര്‍ പഠനം നടത്തിയാണ് ഫലം പ്രസദ്ധികരിച്ചത്.
മികച്ച തൊഴില്‍ ഇടം എന്ന അംഗീകാരം ജീവനകാര്‍ക്ക് കമ്പനിയോടുള്ള വിശ്വാസ സുചികയാണെന്ന് ഹാരിസണ്‍ മലയാളം സി.ഇ.ഒ ചെറിയാന് എം ജോര്‍ജ് പറഞ്ഞു. ഈ വിശ്വാസ സുചികയുടെ പ്രധാന സ്തംഭങ്ങള്‍ പരസ്പര ബഹുമാനവും പരസ്പര വിശ്വാസ്യതയും കാര്യങ്ങളിലെ സുതാര്യതയുമാണ്. ഇവയില്‍ എല്ലാം കമ്പനി മികച്ചുനില്ക്കുന്നതായി സര്‍വേയില്‍ തെളിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് സമയത്ത് നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തി. കമ്പനിയിലെ 75% ജീവനക്കാരും കൊറോണ വാക്സിന് നല്കി. വിവിധ ജില്ലകളിലായി, 10 വെന്ടിലെറ്റര്കള്, 15 കൊറോണ സാമ്പിള്‍ ശേഖരണ ബൂത്തുകള്‍, കട്ടിലുകള്‍, മെത്തകള്‍,വിദ്യര്‍ത്ഥികള്‍ക്കു ഓണ്‍ലൈന്‍ വിദ്യാഭ്യാസതിനായി മൊബൈല്‍ ഫോണുകള്‍, സമൂഹിക അടുക്കളകളുടെ പ്രവര്‍ത്തനങ്ങള്‍, എന്നിവ നടപ്പിലാക്കി. കമ്പനിയിലെ എല്ലാ ജീവനകാരും അവരുടെ കുടുംബ അംഗങ്ങളെയും കൊറോണ കവജ് ഇന്‍ഷുറന്‍സ് പ്രകാരം സംരക്ഷണം ഏര്‍പ്പെടുത്തി. ചെറിയാന് എം ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: