Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടമാളൂര്‍ കമ്പനിക്കടവിന്റെ രാജകീയപ്രൗഢി ഓര്‍മ്മ മാത്രം, തോടിന്റെ വശങ്ങള്‍ കയ്യേറി മതില്‍കെട്ടി

അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ പ്രദേശം ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍, ഒരു ചെറിയ ടൗണ്‍ഷിപ്പ് തന്നെയായിരുന്നു. ഇടതടവില്ലാതെ ജനപ്രവാഹം ഉണ്ടായിരുന്ന ഇവിടെ ധാരാളം പേര്‍ക്ക് തൊഴില്‍ അവസരങ്ങളും ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 02:29 pm IST
in Kottayam
കമ്പനിക്കടവില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും വളര്‍ന്നു നില്‍ക്കുന്നു

കമ്പനിക്കടവില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും വളര്‍ന്നു നില്‍ക്കുന്നു

കോട്ടയം: ജലഗതാഗതം ഏറെ പ്രചാരത്തിലിരുന്ന കാലം കുടമാളൂര്‍ കമ്പനിക്കടവ് രാജകീയപ്രൗഢിയോടെ വിലസിയിരുന്നു.  പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും കുട്ടനാട്ടില്‍ നിന്നും ആലപ്പുഴയില്‍ നിന്നുപോലും വലിയ കെട്ടുവള്ളങ്ങളില്‍ ചരക്കുകള്‍ എത്തിയിരുന്നതും മലഞ്ചരക്കുകളും സുഗന്ധദ്രവ്യങ്ങളും കയറ്റിപ്പോയിരുന്നതും ഈ കമ്പനിക്കടവില്‍ നിന്നായിരുന്നു.  

അതോടൊപ്പം പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളും ചായക്കടകളും രോഗികളെ പരിശോധിച്ച് മരുന്നു നല്കിയിരുന്ന ഡിസ്‌പെന്‍സറിയും മാത്രമല്ല നെല്ലുകുത്തു മില്ലും കാളകള്‍ വലിക്കുന്ന എണ്ണയാട്ടുന്ന ചക്കും ചെറുവള്ളത്തില്‍ എത്തിക്കുന്ന മത്സൃ വിപണനവും എല്ലാം ഇവിടെ ഉണ്ടായിരുന്നു.  

അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ പ്രദേശം ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍, ഒരു ചെറിയ ടൗണ്‍ഷിപ്പ് തന്നെയായിരുന്നു. ഇടതടവില്ലാതെ ജനപ്രവാഹം ഉണ്ടായിരുന്ന ഇവിടെ ധാരാളം പേര്‍ക്ക് തൊഴില്‍ അവസരങ്ങളും ലഭിച്ചിരുന്നു.  

കുടമാളൂര്‍ ചെമ്പകശ്ശേരി രാജകൊട്ടാരത്തിനു സമീപത്തുകൂടി ഒഴുകുന്ന മീനച്ചിലാറ്റിലൂടെ സഞ്ചരിച്ച് ചെറുതോട്ടിലൂടെയാണ് കമ്പനിക്കടവില്‍ വലിയ കെട്ടുവള്ളങ്ങള്‍ എത്തിയിരുന്നത്. നിരവധി റോഡുകള്‍ ഉണ്ടാകുകയും വാഹന ഗതാഗത സൗകര്യം വര്‍ദ്ധിക്കുകയും ചെയ്തതോടെ കമ്പനിക്കടവിന്റെ പ്രാധാന്യവും ക്രമേണ കുറഞ്ഞു വന്നു. പിന്നീട് വലിയ കെട്ടുവള്ളങ്ങള്‍ ചരക്കുകളുമായി തോട്ടിലൂടെ കടന്നു വരാതായി.

ജനങ്ങള്‍ എത്താതായതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും പൂട്ടുവീണു. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ കോട്ടയത്തുനിന്നും മെഡിക്കല്‍ കോളേജിലേയ്‌ക്കുള്ള ബൈപ്പാസ് റോഡും വന്നു. ഇതോടെ കമ്പനിക്കടവിന്റെ എല്ലാ പ്രൗഢിയും അവസാനിച്ചു.  

 ഇന്ന് തോടിന് ആഴം കുറഞ്ഞു. വെള്ളമില്ലാത്ത തോട്ടില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും മാത്രം. തോടിന്റെ വശങ്ങള്‍ കയ്യേറി മതില്‍കെട്ടി.  സമീപത്തുണ്ടായിരുന്ന കൃഷി നിലം മണ്ണിട്ടുയര്‍ത്തി പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നു. കടവിന്റെ പഴയകാല ഓര്‍മ്മകള്‍ വിളിച്ചറിയിക്കുന്ന ഏതാനും കല്‍പ്പടവുകള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.  

കാലം വരുത്തിയ മാറ്റമോ വികസനത്തിന്റെ പുതിയ മുഖമോ എന്തായാലും, ഇവിടെ ചരിത്രം ഉറങ്ങുകയാണ്.

ടി.കെ. രാധാകൃഷ്ണന്‍

Tags: kottayamkudamaloor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.