കൊല്ലം: ഒരു പെണ്‍കുട്ടിയുടെ ജീവന് നഷ്ടപ്പെട്ട സംഭവത്തില്‍ അതിന്റെ എല്ലാ ഗൗരവവുമുണ്ട്. പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ ഉള്ള കേസാണ്. അതിനാല്‍ പ്രതിക്ക് കനത്ത ശിക്ഷതന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിസ്മയ കേസ് അന്വേഷണച്ചുമതലയുള്ള ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി കൂടുംബാംഗങ്ങളുമായി സംസാരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ശക്തമായ തെളിവുകള്‍ ഉള്ള കേസില്‍ പ്രതിക്ക് കനത്ത ശിക്ഷ തന്നെ വാങ്ങി നല്കാന് അന്വേഷണത്തിലൂടെ കഴിയും. കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
കേസില്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ട്. ഒരുപെണ്‍കുട്ടിയുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇത് വലിയ കുറ്റകൃത്യമാണ്. വിസ്മയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഡോക്ടറുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
അതേസമയം വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ വീട്ടില്‍ വന്ന അതിക്രമം നടത്തിയ കേസ് പുനരന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ ജനുവരിയില്‍ നടന്ന സംഭവത്തില്‍ പോലീസ് ഇടപെട്ട് കിരണിനെ താക്കീത് ചെയ്യുകയും കേസ് ഒത്ത് തീര്‍പ്പ് ആക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. അന്ന് വിസ്മയയുടെ വിവാഹം കഴിഞ്ഞ് ആറ് മാസമായിരുന്നതേ ഉള്ളു. കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടെന്ന് വിസ്മയയും കുടുംബവും തന്നെയാണ് തീരുമാനിച്ചത്. പോലീസ് അതനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഹര്‍ഷിത അട്ടല്ലൂരി കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന്റെ ഭാഗമായി കിരണിന്റെ വീട്ടും ഐജി സന്ദര്‍ശിക്കും. കിരണിന്റെ മാതാപിതാക്കളില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കും.
കേസ് ഏറ്റെടുത്ത അന്വേഷണ ഉദ്യോഗസ്ഥയോട് കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചിട്ടുണ്ട്. ഇതുവരെയുള്ള പോലീസ് നടപടിയില്‍ തൃപ്തിയുണ്ടെന്നും വിസ്മയയുടെ കുടുംബവും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: