ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴേയ്‌ക്ക്. 2.67 ശതമാനമായി ടിപിആര്‍ കുറഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,817 പേരാണ് രോഗമുക്തി നേടിയത്. 82 ദിവസങ്ങള്‍ക്ക് ശേഷമാമ് രോഗമുക്തി നിരക്ക് ഇത്രയും താഴുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 50,848 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 6,43,194 പേര്‍ രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുണ്ട്. 1358 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,90,660 ആയി.
രോഗമുക്തി നിരക്ക് 96.56 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,89,94,855 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: