കവരത്തി : രാജ്യദ്രോഹ കേസില്‍ നടിയും സംവിധായികയുമായ ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുമെന്നും സൂചനയുണ്ട്. ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഇത്.
ഇന്ന് രാവിലെ 10.30ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കവരത്തി പോലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസവും ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്ത വിട്ടയച്ചിരുന്നു. ശേഷം മൂന്ന് ദിവസം കൂടി ലക്ഷദ്വീപില്‍ തുടരാനും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു.
ഇതിനിടെ ഐഷ സുല്‍ത്താന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലി താക്കീത് നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് എത്താനാണ് മാത്രമാണ് ഐഷയ്‌ക്ക് അനുമതി നല്‍കിയത്. അതിനുശേഷം ദ്വീപില്‍ ക്വാറന്റൈനില്‍ തുടരാനുമാണ് നിര്‍ദ്ദേശം നല്‍കിയത് എന്നാല്‍ അവര്‍ ഇത് ലംഘിച്ചെന്നും അസ്‌കര്‍ അലി അരോപിച്ചു.
ദ്വീപിലെത്തിയ ഐഷ സുല്‍ത്താന പഞ്ചായത്ത് മെമ്പര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തു. കോവിഡ് രോഗികളുടെ ചികിത്സ കേന്ദ്രങ്ങളിലടക്കം പലയിടങ്ങളിലും സന്ദര്‍ശനം നടത്തി. ഇത് ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്നാണ് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: