കവരത്തി: കൊറോണ പ്രോട്ടോകോള്‍ ലംഘിച്ച ഐഷ സുല്‍ത്താനയ്‌ക്ക് ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നല്‍കി. ക്വറന്റൈൻ ചട്ടം ലംഘിച്ച ഐഷ കൊറോണ രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം സമയം ചെലവിടുകയും ചെയ്തതായും നോട്ടീസില്‍ വ്യക്തമാക്കുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ കൊറോണ പരത്തുകയാണെന്നും ഒരു രോഗി പോലും ഇല്ലാത്ത ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ കൊറോണയെ ജൈവായുധമായി ഉപയോഗിച്ചുവെന്നും ചാനല്‍ ചര്‍ച്ചയില്‍ ആരോപണം ഉന്നയിച്ച ഐഷ സുല്‍ത്താനയാണ് ക്വറന്റൈൻ ചട്ടങ്ങള്‍ ലംഘിച്ച് കവരത്തിയില്‍ കറങ്ങിനടന്നതും കൊറോണ രോഗികള്‍ക്കൊപ്പം ഇടപഴകിയതും.
ഈമാസം 19ന് കവരത്തിയില്‍ എത്തിയ ഐഷയോട് കൊവിഡ് നോഡല്‍ ഓഫീസര്‍ മുറാദ് ഷാ ക്വറന്റൈനിന്റെ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പുറത്തു നിന്ന് വരുന്നവര്‍ ഏഴു ദിവസം ക്വറന്റൈനില്‍ കഴിയേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു.അതിനാല്‍ പോലീസിന്റെ ചോദ്യം ചെയ്യലിന് അല്ലാതെ മറ്റൊരാവശ്യത്തിനും പുറത്തുപോകരുതെന്നും നിഷ്‌ക്കര്‍ഷിച്ചിരുന്നു.
എന്നാല്‍ ഐഷ ക്വറന്റൈൻ നിയമം ലംഘിച്ച്, പോലീസ് സ്‌റ്റേഷനിലേക്ക് കാറില്‍ പോയത് മറ്റുള്ളവര്‍ക്കൊപ്പമാണ്. ചോദ്യം ചെയ്യലിനു ശേഷം താമസിക്കുന്ന ക്വറന്റൈൻ കേന്ദ്രത്തിലേക്ക് മടങ്ങേണ്ടതിനു പകരം പൊതുസ്ഥലങ്ങളിലേക്കാണ് പോയത്. ചട്ടം ലംഘിച്ച് മറ്റുള്ളവര്‍ക്കൊപ്പം ഇടപഴകുകയും ചെയ്തു. അതിനു ശേഷം പഞ്ചായത്തംഗങ്ങള്‍ക്ക്, നാട്ടുകാര്‍ എന്നിവര്‍ക്കൊപ്പം കവരത്തി പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നുമുണ്ട്.
21ന് രാവിലെ ആറു മണിക്ക് കൊറോണ രോഗികവക്കുള്ള, കവരത്തി ഡാക്ക് ബംഗ്‌ളാവിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രത്തില്‍ പോയി.അവിടുള്ള കൊറോണ രോഗികള്‍ക്ക് ഒപ്പം ഇടപഴകി. കൊറോണ പടര്‍ത്താനുള്ള മനപൂര്‍വ്വമായ ശ്രമമാണിതിനുപിന്നിലെന്ന് കരുതേണ്ടിയിരിക്കുന്നു. ജില്ലാ കളക്ടര്‍ അസ്‌ക്കര്‍ അലി നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇത് കേസില്‍ തുടരന്വേഷണം നടത്തേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയാണ്.
ക്വറന്റൈൻ ചട്ടം ലംഘിച്ച് പൊതു സ്ഥലങ്ങളില്‍ കറങ്ങിനടന്നതും കൊറോണ രോഗികളുമായി ഇടപഴകിയതും തികച്ചും നിയമവിരുദ്ധമാണ്,. ഇത് മനുഷ്യ ജീവന് ആപത്തായ രോഗം പടരാന്‍ ഇടയാക്കും. ഇത് 2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ ലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടുണ്ട്. കൊറോണ ചട്ടം ലംഘിച്ചാല്‍ കടുത്ത നടപടി എടുക്കേണ്ടിവരും, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വേണ്ടി മാത്രമാണ് ഇളവു നല്‍കിയതെന്ന് ഓര്‍ക്കുക. ഐഷക്കു നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കി.
കേന്ദ്രം ലക്ഷദ്വീപില്‍ കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിച്ചുവെന്ന രാജ്യദ്രോഹപരാമര്‍ശക്കേസില്‍ 20നാണ് അവര്‍ കവരത്തി പോലീസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: