ന്യൂദല്‍ഹി: കാശ്മീരി വിഘടനവാദി നേതാവ് ഷാബിര്‍ ഷായുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). കാശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്നും ഇഡി വ്യക്തമാക്കി. ഷാബിര്‍ ഷായുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി കോടതിയില്‍ നിലപാട് അറിയിക്കുകയായിരുന്നു കേന്ദ്ര ഏജന്‍സി. ‘ ഭീകരര്‍ക്ക് സ്വയം നിലനില്ക്കാനും ഭീകരപ്രവര്‍ത്തനം നടത്താനും പണം ആവശ്യമായതിനാല്‍ ഭീകരതയ്ക്ക് ധനസഹായം നല്‍കാനുള്ള നടപടികളിലും ഷാബിര്‍ ഷാ ഏര്‍പ്പെട്ടിരിന്നു’- ഇഡി പറയുന്നു.
‘കള്ളപ്പണം വെളുപ്പിക്കില്‍ നടത്തിയാണ് കുറ്റവാളികള്‍ അവരുടെ നിയമവിരുദ്ധമായ പണത്തിന്റെ സ്രോതസ് മറച്ചുവയ്ക്കുന്നതും ആസ്ഥി സംരക്ഷിക്കുന്നതും. തെളിവുകള്‍ ഇല്ലാതാക്കാനും നിയമം നടപ്പാക്കുന്ന ഏജന്‍സികള്‍ സംശയിക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണിത്.’- ഇഡി കൂട്ടിച്ചേര്‍ത്തു. നിരോധിത ഭീകരസംഘടനയായ ജമാത്-ഉദ്-ദവ(ജെയുഡി) തലവന്‍ ഹാഫിസ് സയീദുമായി ഷാബിര്‍ ഷാ നിരന്തരം ബന്ധപ്പെട്ടിരുന്നു.
കാശ്മീരില്‍ അശാന്തി പടര്‍ത്താനായി പാക്കിസ്ഥാന് ഉള്‍പ്പെടെ പല രാജ്യങ്ങളില്‍നിന്നുള്ള കുറ്റകൃത്യങ്ങളിലും പങ്കാളിയായിയെന്ന് അപേക്ഷയെ എതിര്‍ത്ത് ഇഡി പറഞ്ഞു. ജമ്മു സെന്‍ട്രല്‍ ജയിലില്‍നിന്ന് മോചിതനായശേഷം കുടുംബത്തിനൊപ്പം പാക്കിസ്ഥാനിലേക്ക് കടന്ന കാശ്മീര്‍ സ്വദേശിയായ മൊഹ്ദ് ഷാഫി ഷയറുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇഡി പറയുന്നു.
ഭീകരതയ്ക്കുള്ള ധനസഹായത്തിന് 2005-ല്‍ കള്ളപ്പണം വെളുപ്പിച്ചതിന് 2007-ലാണ് ഷാബിറിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ കേസില്‍ 2017 ജൂലൈ 25ന് ഇഡി ഇയാളെ അറസ്റ്റ് ചെയ്തു. ഷായെ 2019-ല്‍ എന്‍ഐഎയും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഭീകരര്‍ക്കുള്ള സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട്, മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് ഉള്‍പ്പെട്ട കേസിലായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: