ഇടുക്കി: രാജ്യത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും കാലവര്‍ഷം (ഇന്ത്യന്‍ മണ്‍സൂണ്‍) എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. അവസാനം കാലവര്‍ഷം എത്തുകയും ആദ്യം പിന്‍വാങ്ങുകയും ചെയ്യുന്ന രാജ്യസ്ഥാനിലും ഇന്നലെ കാലവര്‍ഷം എത്തി. എന്നാല്‍ സംസ്ഥാനത്ത് പൂര്‍ണമായും വ്യാപിച്ചിട്ടില്ല.
സാധാരണ 20ന് എത്തുന്ന ഗുജറാത്തില്‍ ഇത്തവണ 11ന് തന്നെ കാലവര്‍ഷം എത്തിയിരുന്നു. ഈ മാസം അവസാനമാണ് രാജസ്ഥാനില്‍ സാധാരണ മഴ എത്തുക. അതേ സമയം 10 ദിവസം മുമ്പ് ഇവിടേയും മഴ സാന്നിദ്ധ്യം അറിയിച്ചു. നേരത്തെ 18ന് തന്നെ കാലവര്‍ഷം രാജ്യത്ത് കാര്യമായ രീതിയില്‍ പുരോഗമിക്കുകയും ജമ്മുകാശ്മീരിലടക്കം എത്തിയിരുന്നു. കഴിഞ്ഞവാരം രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഇതിന് കൂടുതല്‍ സഹായകമായത്.
നിലവില്‍ അന്തരീക്ഷ ചുഴികളടക്കം ഉള്ളതിനാല്‍ ഉത്തരേന്ത്യയില്‍ മഴ തുടരുകയാണ്. തുടക്കം മദ്ധഗതിയിലായിരുന്ന കാലവര്‍ഷം ഇതോടെ വളരെ വേഗത്തില്‍ പുരോഗമിക്കുകയായിരുന്നു. സംസ്ഥാനത്ത് മണ്‍സൂണിന് ചെറിയ ഇടവേള വന്നിട്ടുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: