കൊല്ലം: പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഏറ്റെടുത്തേക്കും. കേസില്‍ യുഎപിഎ ചുമത്താനാണ് തീരുമാനം. സംഭവത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ എന്‍ഐഎ പങ്കു ചേര്‍ന്നിരുന്നു. വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള പാടത്തെ കശുമാവിന് തോപ്പിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
ഇവിടെ ആയുധ പരിശീലനം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജലാറ്റിന്‍ സ്റ്റിക്കുകള്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ എസ്ഡിപിഐ ബന്ധം തെളിയിക്കുന്ന തെളിവുകളും പ്രദേശത്ത് നിന്നു ലഭിച്ചു.
എസ്ഡിപിഐ എന്നെഴുതിയ തൊപ്പികള്‍, യൂണിഫോമുകള്‍, നിസ്കാര തൊപ്പികള്‍, ട്രാക് സ്യൂട്ടുകള്‍ എന്നിവയാണ് വനത്തില്‍ നിന്ന് ലഭിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ച് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ പരിശോധന ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: