പാരീസ്: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ലക്ഷ്യമിടുന്ന ലോക ചാമ്പ്യന്‍ ഫ്രാന്‍സിന് തിരിച്ചടി. ഫ്രഞ്ച് മുന്നേറ്റനിര താരം ഒസ്മാനെ ഡെംബെലെ പരിക്ക് മൂലം യൂറോയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് വെളിപ്പെടുത്തി.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഗ്രൂപ്പ് എഫില്‍ ശനിയാഴ്ച ഹങ്കറിക്കെതിരായ മത്സരത്തിനിടെയാണ് ഡെംബെലെക്ക് പരിക്കേറ്റത്. പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഡെംബെലെയെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.
ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സ്് രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ജര്‍മനിയാണ് തൊട്ടു പിന്നില്‍ അവര്‍ക്ക് മൂന്ന് പോയിന്റുണ്ട്. പോര്‍ച്ചുഗലിനും രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുണ്ടെങ്കിലും പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: