ന്യൂദല്‍ഹി: ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദു യുവാക്കള്‍ മുസ്ലിം വൃദ്ധനെ ആക്രമിച്ചുവെന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് ലോണി പൊലീസ് കേസെടുത്തതിനെതിരെ പത്രപ്രവര്‍ത്തക റാണാ അയൂബ് നല്കിയ ജാമ്യാപേക്ഷയില്‍ നട്ടെല്ലിന് ക്ഷതമുണ്ടെന്ന വാദമുയര്‍ത്തി അഭിഭാഷകന്.
ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് ബോംബെ കോടതി നാലാഴ്ചത്തെ ജാമ്യമാണ് ഇവര്‍ക്ക് അനുവദിച്ചത്. ജൂണ്‍ ഏഴിന് റാണാ അയൂബ് ചെയ്ത ട്വീറ്റ് ആശുപത്രിയില്‍ നിന്നുള്ളതായിരുന്നു ‘ഡോക്ടര്‍ നിങ്ങളുടെ സ്കാന്‍ റിപ്പോര്‍ട്ട് കുഴപ്പമില്ല എ്ന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ധൈര്യത്തോടെ ആശുപത്രി വിടാം. നട്ടെല്ല് ശരിയാണെന്ന് കേള്‍ക്കുന്നത് സന്തോഷമാണ്,’- ഇതായിരുന്നു റാണയുടെ ട്വീറ്റ്. അവര്‍ നട്ടെല്ലിന് ക്ഷതമായി ആശുപത്രിയില്‍ ചികിത്സയിലാണെന്നതിന് വ്യക്തമായ തെളിവായിരുന്നു ഈ ട്വീറ്റ്.
ഗാസിയാബാദിലെ ലോണി ബോര്‍ഡര്‍ പൊലീസാണ് റാണാ അയൂബിനെതിരെ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (മതകലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കല്‍), 153എ (വിവിധ സംഘങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കല്‍), 295എ (മതവികാരം ഇളക്കിവിടുക എന്ന ഉദ്ദേശ്യത്തോടെ മനപൂര്‍വ്വം ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കല്‍), 505 (പൊതു കുഴപ്പം സൃഷ്ടിക്കാനുള്ള പ്രസ്താവനയിറക്കല്‍), 120ബി (കുറ്റകൃത്യം ചെയ്യാനുള്ള ഗൂഡാലോചന) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാതെയാണ് ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വൃദ്ധനെ ഹിന്ദു യുവാക്കള്‍ മര്‍ദ്ദിച്ചുവെന്ന വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചതായിരുന്നു റാണാ അയൂബിന്റെ കുറ്റം. ഒരു സംഘം ഹിന്ദുക്കള്‍ സൂഫി അബ്ദുല്‍ സമദ് എന്ന വൃദ്ധനെ ആക്രമിച്ചെന്നും താടി മുറിച്ചുമാറ്റിയെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നിവ വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും പ്രചരിപ്പിക്കുന്നതായിരുന്ന റാണാ അയൂബ് നേരത്തെ ട്വീറ്റ് ചെയ്ത വീഡിയോ.
എന്നാല്‍ ഗാസിയാബാദിലെ ലോണി ബോര്‍ഡര്‍ പൊലീസ് പിന്നീട് വൃദ്ധനെ മര്‍ദ്ദിച്ച പര്‍വേഷ്, ആരിഫ്, ആദില്‍, മുഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ജൂണ്‍ അഞ്ചിനാണ് ഈ സംഭവം നടന്നതെന്നും തികച്ചും വ്യക്തിപരമായ ഒരു പ്രശ്നത്തിന്റെ പേരിലാണ് വൃദ്ധനെ സംഘം മര്‍ദ്ദിച്ചതെന്നുമാണ് ഈ പ്രതികള്‍ വെളിപ്പെടുത്തിയത്. വാങ്ങുന്നയാളുടെ ഭാവി മാറ്റിമറിക്കും എന്ന് വാഗ്ദാനം ചെയ്ത് അബ്ദുള്‍ സമദ് സെയ്ഫി എന്ന മുസ്ലിം വൃദ്ധന് വിറ്റ മന്ത്രത്തകിട് ഫലിച്ചില്ലെന്നതിന്റെ പേരിലാണ് ഒരു സംഘം ചെറുപ്പക്കാര്‍ മുസ്ലിം വയോധികനെ മര്‍ദ്ദിച്ചത്. ഇതില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ടായിരുന്നു. വൃദ്ധനെ മര്‍ദ്ദിക്കുന്ന യഥാര്‍ത്ഥ വീഡിയോയും പൊലീസ് കണ്ടെടുത്തു.ഈ വീഡിയോയില്‍ ആള്‍ട്ട് ന്യൂസ് എന്ന വെബ്സൈറ്റ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് വ്യാജ ശബ്ദം ചേര്‍ത്ത് ഇതിനെ ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദുയുവാക്കള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ആക്കി മാറ്റിയതെന്ന് പറയപ്പെടുന്നു. ഈ വ്യാജവീഡിയോ ഫേസ് ബുക്ക് ലൈവിലൂടെ സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് ഉമേദ് പെഹ്ലവാന്‍ ഇദ്രിസിയും പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇതില്‍ സമാജ് വാദി പാര്‍ട്ടിനേതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് സുബൈറിനെതിരെയും കേസെടുത്തിട്ടുണ്ട്. പിന്നീട് മോദി വിരുദ്ധചേരി മുഴുവന്‍ ഈ വീഡിയോ പ്രചരിപ്പിക്കാന്‍ തുടങ്ങി. റാണാ അയൂബിന് പുറമെ നടി സ്വര ഭാസ്കര്‍, കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് എന്നിവരും വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: