ന്യൂദല്‍ഹി: ജൂണ്‍ 24ന് നടക്കുന്ന സര്‍വകക്ഷി യോഗത്തിലേക്ക് ജമ്മു കാശ്മീരില്‍നിന്നുള്ള രാഷ്‌ട്രീയപാര്‍ട്ടികളുടെ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചതിന് പിന്നാലെ, ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) ഞായറാഴ്ച പാര്‍ട്ടി ഭാരവാഹികളുടെ യോഗം ചേര്‍ന്നു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനെ ഭൂരിപക്ഷം നേതാക്കളും യോഗത്തില്‍ അനുകൂലിച്ചു. അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി പിഎജിഡി യോഗത്തിന് വിട്ടു.
പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്റെ(പിഎജിഡി) സംയുക്ത യോഗത്തിനു മുന്നോടിയായിട്ടായിരുന്നു പിഡിപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം, ആവാമി നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐ, ജെകെ പീപ്പിള്‍സ് മൂവ്‌മെന്റ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടുത്തുന്നതാണ് ഗുപ്കര്‍ സഖ്യം.
സര്‍വകക്ഷി യോഗത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മെഹ്ബൂബ മുഫ്തിയുടെ ഫെയര്‍മൗണ്ട് വസതിയില്‍ ചൊവ്വാഴ്ചയാണ് സംയുക്ത യോഗം നിശ്ചയിച്ചിരിക്കുന്നത്. ‘വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ പാര്‍ട്ടി ഏകകണ്ഠമായി പാര്‍ട്ടി അധ്യക്ഷയെ ചുമതലപ്പെടുത്തി’യെന്ന് പിഡിപിയുടെ മുഖ്യ വക്താവ് സയീദ് സുഹൈല്‍ ബുഖാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: