ന്യൂദല്‍ഹി: ഐടി ചട്ടം നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനോട് വിമുഖത പ്രകടിപ്പിച്ചിരുന്ന ട്വിറ്റര്‍ പാര്‍ലമെന്റ് സമിതിയുടെ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കണമെന്ന അന്ത്യശാസനം കൂടി കിട്ടിയതോടെ മെല്ലെ വഴങ്ങുന്നു. ഒരു മുസ്ലിം വയോധികനെ ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദു യുവാക്കള്‍ കൂട്ടത്തോടെ മര്‍ദ്ദിച്ചു എന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് യുപി പൊലീസിന് മുന്നില്‍ ഹാജരാകാമെന്നാണ് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി സമ്മതിച്ചത്.
പക്ഷെ വീഡിയോ കാളില്‍ വരാമെന്നാണ് ട്വിറ്റര്‍ എംഡി മഹേശ്വരിയുടെ മറുപടി യുപിയിലെ ഗാസിയാബാദ് പൊലീസിന് ദഹിച്ചിട്ടില്ല. നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും ട്വിറ്റര്‍ ഇന്ത്യ എംഡിയ്ക്ക് നോട്ടീസയയ്ക്കാനാണ് പൊലീസ് തീരുമാനം.
ഗാസിയാബാദില്‍ മുസ്ലിം വയോധികനെ ആക്രമിച്ച കേസില്‍ വ്യാജട്വീറ്റുകള്‍ പ്രചരിച്ച സംഭവത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ എംഡി മനീഷ് മഹേശ്വരിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഗാസിയാബാദ് പൊലീസ് നോട്ടീസയച്ചത്. ക്രിമിനല്‍ നിയമം 166ാം വകുപ്പനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും ഗാസിയാബാദ് റൂറല്‍ എസ്പി ഇറാജ് രാജയുടെ പ്രതികരണം. ഏഴ് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നതെന്നും അതിനുള്ളില്‍ ഹാജരാകണമെന്ന പൊലീസിന് ആവശ്യത്തോടാണ് മനീഷ് മഹേശ്വരി തിങ്കളാഴ്ച പ്രതികരിച്ചത്. എന്നാല്‍ ലോനി ബോര്‍ഡര്‍ പൊലീസ് സ്റ്റേഷനിലാണ് നേരിട്ട് ഹാജരാകണമെന്ന പൊലീസ് ആവശ്യം തള്ളി, പകരം വീഡിയോ കാളില്‍ ഹാജരാകാമെന്നാണ് മനീഷ് മഹേശ്വരി പൊലീസിനോട് ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിരിക്കുന്നത്. എന്നാല്‍ പൊലീസ് ഇതില്‍ തൃപ്തരല്ല.
സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് നടി സ്വര ഭാസ്കര്‍, കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെപ്പേര്‍ ഗാസിയാബാദിലെ മുസ്ലിം വൃദ്ധനെക്കുറിച്ചുള്ള വ്യാജ വീഡിയോ ട്വിറ്ററില്‍ പ്രചരിപ്പിച്ചിരുന്നു. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ഗാസിയാബാദില്‍ മുസ്ലിംവൃദ്ധനെ ആക്രമിച്ചു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഒരു സംഘം ഹിന്ദുക്കള്‍ സൂഫി അബ്ദുല്‍ സമദിനെ ആക്രമിച്ചെന്നും താടി മുറിച്ചുമാറ്റിയെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നിവ വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും മറ്റുമാണ് വീഡിയോയില്‍ പ്രചരിപ്പിച്ചത്.
എന്നാല്‍ നമ്മുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സിദ്ധിയുള്ളതെന്ന് പറഞ്ഞ് വൃദ്ധന് വിറ്റ മന്ത്രത്തകിടിന് ഫലം പോരെന്ന് പറഞ്ഞാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഈ വൃദ്ധനെ മര്‍ദ്ദിച്ചത്. ആള്‍ട്ട് ന്യൂസ് എന്ന വെബ്സൈറ്റ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് വ്യാജ ശബ്ദം കൂടി ചേര്‍ത്ത് ഈ വീഡിയോ ഹിന്ദുക്കള്‍ക്കെതിരെയുള്ള വീഡിയോ ആക്കി മാറ്റിയത്. ഈ വ്യാജവീഡിയോ ഫേസ് ബുക്ക് ലൈവിലൂടെ സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് ഉമേദ് പെഹ്ലവാന്‍ ഇദ്രിസിയും പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇവരെ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. പിന്നീട് മോദി വിരുദ്ധചേരി മുഴുവന്‍ ഈ വീഡിയോ പ്രചരിപ്പിക്കാന്‍ തുടങ്ങി. വര്‍ഗീയ സ്വഭാവമുള്ള സമൂഹ വിരുദ്ധ സന്ദേശങ്ങള്‍ വൈറലാകാന്‍ എന്തുകൊണ്ട് ട്വിറ്റര്‍ അനുവദിച്ചു എന്നതാണ് ഗാസിയാബാദ് പൊലീസിന്റെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: