മ്യൂണിക്ക്: സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോട് മധരുമായി പ്രതികാരം ചെയ്ത് ജര്‍മ്മന്‍ താരം റോബിന്‍ ഗോസന്‍സ് . യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഗ്രൂപ്പ്്് എഫ് മത്സരത്തില്‍ റോണോയുടെ പോര്‍ച്ചുഗലിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക്് തകര്‍ത്തുവിട്ടാണ് ഗോസന്‍സ് പക വീട്ടിയത്.കളം നിറഞ്ഞു കളിച്ച ഗോസന്‍സാണ് ജര്‍മനിയുടെ വിജയശില്‍പ്പി.
റോണോയും ഗോസന്‍സും ഇറ്റലിയിലാണ ്ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്നത്്. റോണോ യുവന്റസിന്റെയും ഗോസന്‍സ് അ്റ്റ്‌ലാന്റയുടെയും താരങ്ങളാണ്. കഴിഞ്ഞ സീസണിലെ ഇറ്റാലിയന്‍ കപ്പില്‍ യുവന്റസും അറ്റ്‌ലാന്റയും ഏറ്റുമുട്ടിയിരുന്നു. മത്സരത്തിനുശേഷം ഗോസന്‍സ് റോണോയുടെ സമീപത്തെത്തി ജേഴ്‌സി തരുമോയെന്ന് ചോദിച്ചു.
ജേഴ്‌സി തരില്ലെന്ന് പറഞ്ഞ റോണോ ഗോസന്‍സിനെ ഗൗനിച്ചതുകൂടിയില്ല. അപമാനിതനായ ഗോസന്‍സ് ഉടന്‍ തന്നെ തലതാഴ്‌ത്തി കളിക്കളത്തില്‍ നിന്ന് മടങ്ങി. ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും നാണം കെടുത്തിയെന്നും ഗോസന്‍സ് ആത്മകഥയിലെഴുതി.
അന്നത്തെ അപമാനത്തിനാണ്, റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗല്‍ ടീമിനെതിരെ മിന്നുന്ന പ്രകടനം കാഴ്ചവച്ച്് ഗോസന്‍സ് പക വീട്ടിയത്.
മത്സരത്തില്‍ ഒരു ഗോള്‍ അടിക്കുകയും മറ്റൊരു ഗോളിന് വഴിയും ഒരുക്കിയ ഗോസന്‍സാണ് കളിയിലെ കേമന്‍. പോര്‍ച്ചുഗല്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയതും ഗോസന്‍സാണ്. ഗോസന്‍സിന് പുറമെ ഹാവെര്‍ട്‌സും ജര്‍മനിക്കായി സ്‌കോര്‍ ചെയ്തു. രണ്ട് ഗോളുകള്‍ പോര്‍ച്ചുഗലിന്റെ ദാനമായിരുന്നു. പോര്‍ച്ചുഗലിനായി റൊണാള്‍ഡോ ഡിയാഗോ ജോറ്റ എന്നിവരാണ് ഗോളുകള്‍ നേടിയത്.
ഈ വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി ജര്‍മ്മനി ഗ്രൂപ്പ് എഫില്‍ നിന്ന്് പ്രീ ക്വാര്‍ട്ടറില്‍ കടക്കാനുള്ള സാധ്യത സജീവമാക്കി. പോര്‍ച്ചുഗലിനും രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ അവര്‍ ജര്‍മ്മനിക്ക് പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: