തിരുവനന്തപുരം: കോവിഡ് വാക്സിന് പേറ്റന്റ് വിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ആഗോള പ്രചരണ പരിപാടിയില്‍ സ്വദേശി ജാഗരണ്‍ മഞ്ചും പങ്കാളിയായി.
ആഗോള ജനതയ്ക്ക് വാക്സിന് നല്കുന്നതിനു വേണ്ടിയുള്ള യജ്ഞത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുക.അതിന്റെ ഭാഗമായി ഇന്ന് വിശ്വ ജാഗൃതി ദിനം ആചരിച്ചു. രാവിലെ 9.30 മുതല്‍ 5.30 വരെ വെബക്സ് ഫ്ളാറ്റ് ഫോമിലൂടെ പൊതു ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തുന്ന പരിപാടിയായിരുന്നു അത്.
വലിയ തോതിലുളള്ള ജനകീയ പിന്തുണയാണ് പ്രചാരണ പരിപാടിക്ക് ലഭിച്ചതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് കാര്ത്തികേയന് പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ഏറ്റവും നല്ലത് വാക്സിനേഷന് ആണെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. വികസന, വികസ്വര വ്യത്യാസമില്ലാതെ എല്ലാ രാജ്യത്തുള്ളവര്‍ക്കും വാക്സിന് ലഭച്ചാലേ രോഗത്തെ പ്രതിരോധിക്കാനാകു.
അതിനാല്‍ കോവിഡ് വാക്സിന് പേറ്റന്റ് വിമുക്തമാക്കണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ലോക ആരോഗ്യ സംഘടനയില്‍ ഭാരതവും ദക്ഷിണാഫ്രിക്കയും ആവശ്യപ്പെട്ടിരുന്നു. 57 രാജ്യങ്ങളുടെ പിന്തുണയും കിട്ടി. ബഹുരാഷ്ട്ര കുത്തക മരുന്നു കമ്പനികളുടെ സ്വാധീനം മൂലം തീരുമാനം ഉണ്ടായില്ല. അമേരിക്കന്‍ സര്‍ക്കാറും ഇപ്പോള്‍ പേറ്റന്റ് വിമുക്തമാക്കണെന്ന നിലപാടിനെ പിന്തുണയക്കുകയാണ്. ലോകാരോഗ്യ സംഘടനയും ഇപ്പോഴല്ലങ്കില്‍ പിന്നെ എപ്പോളാണ് അത് ചെയ്യേണ്ടത് എന്ന ചോദ്യവുമായി രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് ആഗോള പ്രചരണ പരിപാടി നടത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: