സോൾ: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തര കൊറിയയുടെ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്റെ മെലിഞ്ഞ ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോള്‍ രോഗബാധിതനാണോ എന്നായിരുന്നു സംശയം. എന്നാല്‍ ഇപ്പോള്‍ ലോകത്തിന് വടക്കന്‍ കൊറിയയുടെ കൃത്യമായ ചിത്രം കിട്ടിയിരിക്കുന്നു. കോവിഡും ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ ഉപരോധവും പ്രകൃതി ദുരന്തവും മൂലം കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടില്‍ എടുത്തെറിയപ്പെട്ടിരിക്കുകയാണ് ഉത്തര കൊറിയ എന്ന റിപ്പോര്‍ട്ടുകളാണ് പറുത്തുവരുന്നത്.
രാജ്യത്ത് ഭഷ്യക്ഷാമമുണ്ടെന്ന് പ്രസിഡന്‍റ് കിം ജോങ് ഉൻ തുറന്ന് സമ്മതിച്ചു. ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാല് ദിവസത്തെ യോഗത്തിന് ഒടുവിലാണ് കിം രാജ്യത്ത് അതിരൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ടെന്ന് സമ്മതിച്ചത്. അതിന് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറയുന്നു.
ഭക്ഷ്യക്ഷാമം അതിരൂക്ഷമായേതാടെ ഉത്തരകൊറിയയിൽ ഭക്ഷ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. രാജ്യത്ത് ഒരു കിലോ പഴത്തിന് 3,336 രൂപയാണെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാപ്പിപ്പൊടി ഒരു പായ്‌ക്കറ്റിന് 7000 രൂപയാണ് വില. കറുത്ത തേയിലയുടെ(ബ്ലാക് ടീ) വിലയാകട്ടെ 5,167 വരെ എത്തി. ഒരു കുപ്പി ഷാമ്പൂവിന് വില 14800 രൂപ. അതേ സമയം അരിയുടെയും ഇന്ധനത്തിന്റെയും വില ഏറെക്കുറെ സുസ്ഥിരമാണെന്നും പറയപ്പെടുന്നു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സും ഉത്തര കൊറിയയിലെ എന്‍കെ ന്യൂസും പുറത്തുവിട്ട കണക്കുകളാണ് ഇവ.
അതേ സമയം പ്രതിസന്ധിയുടെ ആഴം എത്രത്തോളമാണെന്ന് വ്യക്തമല്ല. യുഎൻ ഭക്ഷ്യകാർഷിക സംഘടനയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച് ഉത്തരകൊറിയയ്‌ക്ക് 8,60,000 ടൺ ഭക്ഷ്യ വസ്തുക്കളുടെ കുറവുണ്ട്. രാജ്യം മുഴുപ്പട്ടിണിയിലാണെന്നും സഹായം എത്തിക്കണമെന്നും ഐക്യരാഷ്‌ട്ര സഭയിലെ മനുഷ്യാവകാശ വിദഗ്ധർ ആവശ്യപ്പെട്ടിരുന്നു. കിം മെലിഞ്ഞ്പോയതിനെക്കുറിച്ച് പല അഭ്യൂഹങ്ങളുമുണ്ടായിരുന്നു. കടുത്ത രോഗബാധയെന്നായിരുന്നു ഒരു റിപ്പോര്‍ട്ട്. മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും കിം മൗനം പാലിച്ചു. പിന്നീടാണ് നാല് ദിവസത്തെ പാര്‍ട്ടി സമ്മേളനത്തിന് ശേഷം രാജ്യത്തിന്റെ യഥാര്‍ത്ഥ ചിത്രം ഏകാധിപതികൂടിയായ ഇദ്ദേഹം തുറന്ന് സമ്മതിച്ചത്. യുഎസുമായി സംഭാഷണവും ഏറ്റുമുട്ടലും തുടരുമെന്ന് കിം സമ്മേളനത്തിന് ശേഷം നടത്തിയ പ്രഖ്യാപനത്തില്‍ ലോകത്തിന് പ്രതീക്ഷയുണ്ട്. ആണവായുധനിര്‍മ്മാണത്തില്‍ നിന്നും പിന്‍വലിഞ്ഞാല്‍ ഉപരോധം പിന്‍വലിക്കുമെന്നതാണ് യുഎസ് പ്രഖ്യാപനം. പുതിയ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ കിമ്മുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നില്ല.
പ്രതിസന്ധി തുടങ്ങിയത് 2020 ശൈത്യകാലത്താണ്. കോവിഡ് മഹാമാരിയുടെ തുടക്കത്തോടെ രാജ്യാതിര്‍ത്തികള്‍ അടച്ചിരുന്നു. ഇതോടെ പുറത്തുനിന്നുള്ള ചരക്ക് ഗതാഗതം നിലച്ചു. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്‌ക്കായി ഉത്തരകൊറിയ കൂടുതലായി ചൈനയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇറക്കുമതി 2.5 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 500 മില്യൺ യുഎസ് ഡോളറായി കുറഞ്ഞുവെന്നും ഔദ്യോഗിക കസറ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ചുഴലിക്കാറ്റിനെ തുടർന്ന് വൻ കൃഷി നാശം ഉണ്ടാവുകയും ധാന്യ ഉത്പാദനം കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. കോവിഡ് 2021ലും തുടര്‍ന്നതോടെ പ്രതിസന്ധി പാരമ്യത്തിലെത്തി. ദുരിതാനുഭവങ്ങളുടെ മാര്‍ച്ചിനെ (മാര്‍ച്ച് മാസത്തെ) അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കൂ എന്ന സന്ദേശമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് കിം ജോങ് ഉന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. 1990കളിലെ ഭക്ഷ്യക്ഷാമകാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കിം ഇങ്ങിനെ പറഞ്ഞത്. 1990 കളിൽ ഉത്തര കൊറിയയില്‍ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകളാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: