കൊല്ലം: റേഷന്‍വിതരണം സുതാര്യമാക്കാനായി നടപ്പാക്കിയ ഇ-പോസ് സംവിധാനം റേഷന്‍ വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും തലവേദനയാകുന്നതായി പരാതി. ഈ സംവിധാനം സ്തംഭിക്കുന്നതിനാലാണ് റേഷന്‍വിതരണം പാളുന്നത്. മാസത്തില്‍ ഒന്നിലേറെത്തവണ പല കാരണങ്ങളാല്‍ പ്രവര്‍ത്തനം തടസ്സപ്പെടുകയാണ്.
ഇ-പോസ് യന്ത്രത്തില്‍നിന്ന് ഒറ്റത്തവണ പാസ്വേഡ് ലഭിക്കാത്തതായിരുന്നു പ്രധാനമായും റേഷന്‍ നല്കാന് തടസ്സമായത്. കിഴക്കന്‍ മേഖലയിലും ഗ്രാമപ്രദേശങ്ങളിലെ റേഷന്‍കടകളിലാണ് ഈ പ്രശ്നം ബാധിച്ചത്. തുടക്കത്തില്‍ നെറ്റ്വര്‍ക്ക് തകരാറാണെന്ന് കരുതിയെങ്കിലും പിന്നീട് മറ്റു ഭാഗങ്ങളിലെ കടക്കാരുമായി സംസാരിച്ചപ്പോഴാണ് ഈ പ്രശ്നം പൊതുവായതാണെന്ന് ബോധ്യപ്പെട്ടത്.
രാവിലെ 8.30 മുതല്‍ 2.30 വരെയാണ് നിലവിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം. അത്യാവശ്യങ്ങള്‍ക്കുമാത്രം പുറത്തിറങ്ങണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഇ-പോസ് സംവിധാനത്തിലെ തകരാര്‍ കാരണം റേഷന്‍ കിട്ടാതെ മടങ്ങിയവര്‍ വീണ്ടും കടകളിലേക്ക് വരേണ്ട ഗതികേടാണ്.
തുടക്കത്തില്‍ ഏതൊരു സംവിധാനവും പോലെ പരിചയക്കുറവ് ഈ മേഖലയിലുമുണ്ടായിരുന്നു. അതിന്റെ പ്രതിഫലനം റേഷന്‍ വിതരണത്തിലും സംഭവിച്ചു. വൈദ്യുതിയില്ലാത്തതും നെറ്റ്വര്‍ക്ക് പ്രശ്നവും ഇ – പോസ് യന്ത്രത്തെ ബാധിക്കില്ലെന്നാണ് അധികൃതര്‍ അവകാശപ്പെട്ടത്. എന്നാല്‍ പലയിടത്തും ഇത് കാര്യമായി ബാധിച്ചു. മഴ കനത്താല്‍ മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതാകുന്ന കിഴക്കന്‍ മേഖലയിലെ മലയോര മേഖലയിലും ഗ്രാമപ്രദേശങ്ങളിലുമാണ് ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: