രാമങ്കരി: മുത്തശിയും, കൊട്ടുമകളും സഞ്ചരിച്ചിരുന്ന കാര്‍ തോട്ടില്‍ വീണു, നാട്ടുകാരുടെ അവസരോചിതമായ ഇടപെടലില്‍ ഇരുവരെയും പരിക്കുകളില്ലാതെ രക്ഷപ്പെടുത്തു. ഊരുക്കരി സൊസൈറ്റിയുടെ മുന്നിലുള്ള നാട്ടു തോട്ടിലാണ് മാമ്പുഴക്കരി സ്വദേശികളുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കോവിഡ് വാക്സിന് എടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. വഴി തെറ്റിയെന്ന് മനസ്സിലായതോടെ വാഹനം തിരിക്കുന്നതിനിടെയാണ് കാര്‍ തോട്ടിലേക്ക് വീണത്.
കാറിലുള്ളവരെ പരുത്തിക്കാട് വീട്ടില്‍ പി. വി. ബാലകൃഷ്ണന്, പ്രദീപ്കുമാര്‍ ചിറയില്‍, അനീഷ് അനീഷ്ഭവന്‍, ടിന്‍സണ്‍ പുന്നമൂട് എന്നിവരാണ് രക്ഷപ്പെടുത്തിയത്. ഊരുക്കരി വായനശാലയില്‍ വായനാദിനത്തില്‍ പി.എന്‍ പണിക്കരുടെ അനുസ്മരണം കഴിഞ്ഞ് മടങ്ങവെ ആണ് ഊരുക്കരി വായനശാലയുടെ പ്രസിഡന്റും കൂടിയായ പി. വി. ബാലകൃഷ്ണന് അപകടത്തില്‍പ്പെട്ട് തോട്ടില്‍ കിടക്കുന്ന കാര്‍ കാണാനിടയായത്. ഉടന്‍ തന്നെ വെള്ളം നിറഞ്ഞ് കിടന്ന തോട്ടിലിറങ്ങി കാറിന്റെ ഡോര്‍ തുറന്നാണ് ഇരുവരെയും രക്ഷിച്ചത്. മുത്തശിയുമായി വന്ന കാര്‍ ഓടിച്ചത് ബിരുദത്തിന് പഠിക്കുന്ന കൊച്ചുമകളാണ്.
ചിത്രം കാര്‍ തോട്ടില്‍ മുങ്ങിത്താഴ്ന്ന നിലയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: