തിരുവനന്തപുരം: സ്വന്തം അംഗരക്ഷകനെ പിണറായി കൊല്ലിച്ചു എന്ന കെപിസിസി പ്രസിഡന്റ് കെ സുധാകന്റെ വെളിപ്പെടുത്തല്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നു..ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ സ്വന്തം കയ്യില്‍ വാളെടുത്തു പിണറായി വിജയന് വെട്ടിയതും കണ്ടോത്തു ഗോപിയുടെ കൈവെട്ടിയതും രാഷ്ട്രീയ പകയുടെ ഭാഗമാണ്. എന്നാല്‍ 20 വര്‍ഷം പിണറായിയുടെ അംഗരക്ഷകനായിരുന്ന പെണ്ടുട്ടായി ബാബു കൊല്ലപ്പെട്ടതിനു പിന്നിലും പിണറായി ആണെന്ന ആരോപണം ഗുരുതരമാണ്. എന്തിനു കൊല്ലിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.പിണറായിയുടെ രഹസ്യം എന്തെങ്കിലും പുറത്താകുമെന്ന ഭയമോ. ഗണ്‍മാന്റെ അവിഹിത രഹസ്യം കണ്ടു പിടിച്ചതോ. തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്
”തലശ്ശേരി കോടതിയില്‍ കേസിനു വന്ന ബാബു കൊല്ലപ്പെട്ടു. ബാബുവിന്റെ വീടിന് പാര്‍ട്ടി ഊരുവിലക്കു പ്രഖ്യാപിച്ചു. മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കുഴി വെട്ടാന്‍ ആളെ കിട്ടിയില്ല. വെളിച്ചത്തിനായി അടുത്തവീട്ടില്‍ ലൈറ്റ് ചോദിച്ചെങ്കിലും കിട്ടിയില്ല. അവസാനം ഞങ്ങള്‍ ആളെ അയച്ചാണു ബാബുവിന്റെ ശരീരം മറവു ചെയ്തത്. അതൊന്നും പിണറായിയിലെ ജനങ്ങള്‍ക്കു മറക്കാന്‍ കഴിയില്ല.”- എന്നാണ് സുധാകരന് വെളിപ്പെടുത്തിയത്.
”വാടിക്കല്‍ രാമകൃഷ്ണനെ പിണറായി വിജയന് വെട്ടിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.പിണറായി വിജയനാണ് ഒന്നാം പ്രതി. തലശ്ശേരിയില്‍ ജനസംഘവും സിപിഎമ്മും തമ്മില്‍ കലാപമുണ്ടായതിന്റെ തുടക്കം വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകമാണ്. ഈ നാടു ഭരിക്കുന്ന മുഖ്യമന്ത്രിയാണു പിണറായി. അദ്ദേഹത്തിന്റെ പിന്നാമ്പുറക്കഥകളാണിത്”. സുധാകരന് പറയുന്നു.
കെ.സുധാകരന് വെളിപ്പെടുത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. കണ്ണൂര്‍ സേവറി ഹോട്ടലിലെ നാണുവിനെ കോണ്‍ഗ്രസുകാര്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയെന്നു വാര്‍ത്താസമ്മേളനത്തില്‍ സുധാകരന് പറഞ്ഞിരുന്നു. സുധാകരനെ ഇതുമായി ഏതുവിധത്തില്‍ ബന്ധപ്പെടുത്താനാകുമെന്നു നിയമവകുപ്പു പരിശോധിക്കും.നാല്പാടി വാസു വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ പുനരന്വേഷണ സാധ്യതയും പരിശോധിക്കും. ഇടുക്കിയിലെ പൊതുയോഗത്തില്‍ എം.എം. മണി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്ത മാതൃക പിന്തുടരാനാണ് ആലോചന.
പിണറായി വിജയന്റെ നേതൃത്വത്തിലെത്തിയ 30 അംഗ സംഘം വാള്‍കൊണ്ടു വെട്ടിയെന്ന് ആരോപിച്ചു സുധാകരന് ഹാജരാക്കിയ കണ്ടോത്ത് ഗോപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന്റെ നിയമസാധുത കോണ്‍ഗ്രസ് പരിശോധിക്കുന്നുണ്ട്. കഴുത്തിനു വെട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈകൊണ്ടു തടഞ്ഞപ്പോള്‍, കൈക്കു വെട്ടേറ്റ പാടും അദ്ദേഹം കാട്ടി. അന്നു പൊലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തില്ലെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: